വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് രജിഷ വിജയന്

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ച നടിയാണ് രജീഷ വിജയന്‍. വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. തനിക്ക് ഇല്ലാത്ത ചില നല്ല ഗുണങ്ങള്‍ തന്റെ പങ്കാളിക്ക് വേണമെന്ന് പറഞ്ഞാണ് രജിഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഭാവി വരനെ കുറിച്ചുള്ള ചിന്തകള്‍ പറഞ്ഞത്. സംഗീതവുമായി ബന്ധമുള്ള ആളായിരിക്കണം. പൊക്കം നിര്‍ബന്ധമാണ്. കാണാന്‍ സുന്ദരനും നല്ല സ്വഭാവമുള്ള ആളുമായിരിക്കണം.' രജീഷ് പറയുന്നു. വ്യത്യസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും രജിഷ വ്യക്തമാക്കി. ഇപ്പോള്‍ 'കര്‍ണന്‍' എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തമിഴിലും അരങ്ങേറുകയാണ്.
https://www.facebook.com/Malayalivartha
























