താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ? നീരജിനെതിരെ തുറന്നടിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

സിനിമയില്‍ വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ഇല്ലായ്മ ചെയ്യാന്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടെന്ന നടന്‍ നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചയായിരുന്നു.
നിരവധി പേരാണ് ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തുവന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ഷിബു ജി സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പേര് വ്യക്തമാക്കാത്തതിനാല്‍ ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് നിലവിലുള്ളതെന്നും അതിനാല്‍ സത്യസന്ധമായി പേര് തുറന്ന് പറയാനും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
താങ്കള്‍ ഒരു ആണല്ലേ ? മുളയില്‍ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ ?
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ മൊത്തത്തില്‍ അല്ലല്ലോ ?നീരജിനെ നുള്ളിയത് ..അപ്പോള്‍ സത്യസന്ധതയോടെ..ആണത്തത്തോടെ പേര് പറയുക .അതാണ് വേണ്ടത് ..
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ,ടെക്‌നീഷ്യന്മാരെയും ,നിര്‍മ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കില്‍ പിന്നെ എന്തിന് പേടിക്കണം …
സത്യസന്ധമായി പേര് തുറന്നു പറയുക..
താങ്കള്‍ പേര് പറയാത്തത് കാരണം ഒരു യൂണിയന്‍ മൊത്തത്തില്‍ മറുപടി പറയേണ്ട അവസ്ഥ ആണ് ..അത് ഒരിക്കലും ശരിയല്ല .
2015ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ ചിത്രത്തിലും താങ്കള്‍ അഭിനയിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha