വാട്ടര്‍ ബേബി... വൈറലായി ശ്രുതി ഹാസന്റെ ഒരുപഴയ ചിത്രം

കൊവിഡ് വ്യാപനം ആരംഭിച്ചപ്പേള്‍ തന്നെ സിനിമ ചിത്രീകരണം നിര്‍ത്തി വെച്ച് താരങ്ങള്‍ സുരക്ഷിത ഇടങ്ങളിലേയ്ക്ക് പോയിരുന്നു. മാസങ്ങളായി താരങ്ങള്‍ വീടുകളിലാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഇവര്‍ പുറത്തെത്തുന്നത്. വീടുകളിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടി ശ്രുതി ഹാസന്റെ ഒരുപഴയ ചിത്രമാണ്. താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു അണ്ടര്‍ വാട്ടര്‍ ഫോട്ടേയാണ് വീണ്ടും ലോക്ക് ഡൗണില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വാട്ടര്‍ ബേബി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശ്രുതിയുടെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
നിരവധി അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് ചിത്രം നടി പങ്കുവെച്ചിട്ടുണ്ട്. അധികവും ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലുള്ള ചിത്രങ്ങളാണ്. വെള്ളത്തിനടയില്‍ നൃത്തം ചെയ്യുന്ന പോസുകളിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എവിടെ. ആയാലും എനിക്ക് ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്നാണ് നടി പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്, മറ്റൊരു ചിത്രത്തില്‍ സ്വപ്നം കാണുന്ന എവിടേയ്ക്ക് വേണമെങ്കിലും തനിയ്ക്ക് പോകാം., നാളേയ്ക്കായി കുതിക്കുകയാണ്... എന്നാണ്. ശ്രുതിയുടെ ചിത്രങ്ങളും കമന്റും അര്‍ഥ പൂര്‍ണ്ണമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ലോക്ക്ഡൗണ്‍ കാലം താന്‍ ചെലവിടുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെയും ഫോട്ടോയിലൂടെയും ശ്രുതി ആരാധകരുമായി പങ്കുവച്ചിരുന്നു.പ്രിയങ്ക ബാനര്‍ജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. ലോക്ക് ഡൗണില്‍ അച്ഛന്റെ ഗാനം ആലപിച്ച് ശ്രുതി എത്തിയിരുന്നു.
https://www.facebook.com/Malayalivartha






















