Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഷീർബഷിയുമായുള്ള പ്രണയത്തിന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാന്‍ മറന്നു! പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്ബ് മുറിച്ചും പലതവണ ആത്മഹ്യത്യക്ക് ശ്രമിച്ചു! എന്നിട്ടും... ബഷീർബഷി തന്നോട് ചെയ്ത ക്രൂരതകളെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രിയ

01 JULY 2020 10:01 AM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിൽ അവതാരകയായി തിളങ്ങിയ താരമാണ് ശ്രീയ അയ്യര്‍. ജോഷ് ടോക്‌സ് എന്ന പരിപാടിയില്‍ സംസാരിക്കവേ ബിഗ് ബോസ് താരമായ ബഷീര്‍ ബഷിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും പ്രണയം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്നുമുള്ള കാര്യങ്ങളെക്കുറിച്ച്‌ ശ്രിയയുടെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ബഷീര്‍ ബഷിയുടെ പേര് പറയാതെയായിരുന്നു ശ്രിയയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തുറന്നു പറച്ചില്‍ സോഷ്യല്‍ വൈറലായി. അതോടെ ബഷീര്‍ ബഷിയുമായാണ് ശ്രീയയ്ക്ക് പ്രണയമുണ്ടായിരുന്നതായി ആരാധകര്‍ കണ്ടെത്തി. ' കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു ചാനലുകളില്‍ പരിപാടി അവതരിപ്പിച്ച്‌ തുടങ്ങുന്നത്. എന്നാല്‍ ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി.

അത് നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. എന്റെ സോഷ്യല്‍ മീഡിയയിലൂടെ ഞാന്‍ തന്നെയാണ് അത് പറഞ്ഞത്. ഇന്നും അത് ഓര്‍ക്കുമ്ബോള്‍ തന്നെ ഞാന്‍ ടെന്‍സ്ഡ് ആകും. അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു.

ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങള്‍ ഞാന്‍ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച്‌ സുഹൃത്തുക്കളോട് പോലും പറയാന്‍ പറ്റില്ലായിരുന്നു. എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ഞാന്‍ നിശ്ചലയായി പോയി.

ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തി. കെട്ടി തൂങ്ങിയും കൈയ്യിലെ ഞരമ്ബ് ഒക്കെ മുറിച്ചും പലതവണ ആത്മഹ്യത്യക്ക് ശ്രമിച്ചു.

ആ ഒരു റിലേഷന് വേണ്ടി വീട്ടുകാരെയും നാട്ടുകാരെയുമെല്ലാം ഞാന്‍ മറന്നു. എല്ലാം നഷ്ടപ്പെടുത്തി. ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം. പക്ഷേ വേറെ വഴിയില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ മാനസികമായി പീഡിപ്പിച്ചിട്ടുണ്ട്. റിലേഷനില്‍ നിന്നും വഴക്ക് ഒക്കെ ഉണ്ടാക്കിയിട്ടാണ് ഞാന്‍ പുറത്ത് പോകുന്നത്.' ശ്രീയ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരണവുമായി ബഷീര്‍ ബഷി രംഗത്തെത്തി. വീട് വിട്ടുവന്ന ശ്രിയ തന്നെ ട്രാപ്പില്‍പ്പെടുത്തുകയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ' ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത്.

പിന്നീട് ഒരിക്കല്‍ വീട് വിട്ടിറിങ്ങി ശ്രീയ വന്നു. സഹായിക്കണം എന്നുപറഞ്ഞുള്ള ഫോണ്‍ വിളി ആണ് തങ്ങള്‍ക്ക് വിന ആയത്. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോരേണ്ടി വന്നു, കുറെ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഒപ്പം അവര്‍ കഴിഞ്ഞതാണ്. ഇവളെ കാണാതെ ആയപ്പോള്‍ അവളുടെ വീട്ടുകാര്‍ കേസ് കൊടുത്തു, എന്നാല്‍ പ്രശ്‌നം ഓവര്‍ ആയപ്പോള്‍ ഇവള്‍ വീട്ടുകാര്‍ക്കെതിരെ കംപ്ലിയിന്റ് പേപ്പര്‍ ഹൈക്കോടതിയില്‍ നല്‍കി.

എന്നാല്‍ പിന്നീടും വീട്ടുകാര്‍ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയില്‍ തട്ടമിട്ടും ചാനല്‍ പരിപാടിയില്‍ എന്നെ കൂടി പങ്കെടുപ്പിച്ചുകൊണ്ടും രംഗത്ത് വന്നത്. സത്യത്തില്‍ ഞാനും സുഹാനയും ട്രാപ്പില്‍ ആവുക ആയിരുന്നു. ടിവി ഷോയില്‍ വന്നതിനെത്തുടര്‍ന്ന് എന്റെയും സുഹാനയുടെയും വീട്ടില്‍ വലിയ ഇഷ്യൂ ആയി' ബഷീര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends