കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുമെല്ലാം എടുത്ത് ഷൂട്ടിംഗ് തിരക്കില്‍ താരം

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച നടിയാണ് ഭാവന. എന്നാല്‍ ഇപ്പോള്‍ വിവാഹ ശേഷം കന്നഡ സിനിമകളില്‍ സജീവമാണ് താരം. തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 96ന്റെ കന്നഡ പതിപ്പില്‍ അടക്കം കഴിഞ്ഞ വര്‍ഷം ഭാവന അഭിനയിച്ചിരുന്നു. കന്നഡത്തില്‍ 99 എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. അതേസമയം ലോക് ഡൗണിന് പിന്നാലെ തന്റെ പുതിയ ചിത്രം പുനരാരംഭിച്ചതായി ഭാവന അറിയിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് നടി ഇക്കാര്യം പറയുന്നത്. ഇതോടൊപ്പം സാരി ലുക്കിലുളള പുതിയ ചിത്രങ്ങളും ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുമെല്ലാം എടുത്തുകൊണ്ടാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തെക്കുറിച്ചാണ് ഭാവന കുറിച്ചത്. നരസിംഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രജ്വല്‍ ദേവ്രാജ്, രഘു മുഖര്‍ജി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷനും പ്രണയവും ഇടകലര്‍ന്ന ചിത്രത്തിലെ ടീസറും ഗാനങ്ങളും നേരത്തെ തരംഗമായിരുന്നു.
https://www.facebook.com/Malayalivartha






















