ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.... രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; ഫോട്ടോ പങ്കുവെച്ച് നടി പൂര്‍ണിമ! ഏറ്റെടുത്ത് സോഷ്യൽമീഡിയ
മലയാളികളുടെ ഇഷ്ടതാരമാണ് നടി പൂര്‍ണിമ. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. എങ്കിലും താറാവും കുടുംബവും സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
താരത്തിന്റെ കുറിപ്പിലൂടെ...
'ഇന്നലെ രാത്രി അഹാന 16 വര്‍ഷം മുന്‍പുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.
(യഥാര്‍ഥത്തില്‍, അത് ഇന്നലെ വൈകുന്നേരം നടത്തിയ വര്‍ക്ക് ഔട്ടുകള്‍ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്.
ഞാന്‍ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.'-പൂര്‍ണിമ കുറിച്ചു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോയെന്നും പൂര്‍ണിമ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഒരു പഴയ ഫോട്ടോ അഹാന അയച്ചു നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയായ പൂര്‍ണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്.
https://www.facebook.com/Malayalivartha