Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്

03 JULY 2020 04:45 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സീനത്ത്. നാടകമായിരുന്നു സീനത്തിന്റെ തട്ടകമെങ്കിലും ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ സാന്നിധ്യമറിയിച്ചു.

സിനിമ അഭിനയത്തിന് പുറമെ സീരിയലിലും താരം നിറസാന്നിധ്യമായി മാറി കൂടാതെ ഡബ്ബിങ് ആര്ടിസ്റ്റിന്റെ റോളും സീനത്ത് ഏറ്റെടുത്തു ശ്വേതാ മേനോന് വേണ്ടി നിരവധി ചിത്രങ്ങളിൽ സീനത്ത് ശബ്ദം നൽകി. സിനിമയിലും സീരിയലിലുമായി സീനത്തിന്റെ അഭിനയ ജീവിതം നാൽപ്പത് വർഷം പിന്നിടുകയാണ്.

വിവാദങ്ങൾക്കൊന്നും നിന്ന് കൊടുക്കാതെ നൽകിയ വേഷങ്ങൾ ഭംഗിയായി നിർവഹിച്ച താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നാടകത്തിൽ അരങ്ങ് തകർത്ത് അഭിനയിക്കുന്ന സമയത്താണ് ഏകദേശം പതിനെട്ട് വയസിലാണ് സീനത്ത് വിവാഹിതയാവുന്നത്.

കെടി മുഹമ്മദ് എന്ന തിരക്കഥാകൃത്തിനെയാണ് സീനത്ത് ആദ്യം വിവാഹം ചെയ്യുന്നത് കെ ടി മുഹമ്മദിന് സീനത്തിനേക്കാൾ 36 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. പതിനാറു വർഷത്തോളം ഇവർ ഒരുമിച്ച് ജീവിക്കുകയും അതിന് ശേഷം പല കാരണങ്ങൾ കൊണ്ടും വേർപിരിയുകയും ചെയ്തു. ആസ്മയുടെ അസുഖമുള്ള കെടി യ്ക്ക് മരുന്ന് എടുത്ത് നൽകിയിരുന്നത് താനായിരുന്നെന്നും ആദ്യമായി കെടിയുടെ നാടകത്തിലാണ് താൻ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സാമിപ്യം താൻ അക്കാലത്ത് ഇഷ്ട്ടപെട്ടിരുന്നെന്നും സീനത്ത് പറയുന്നു.

അദ്ദേഹം വീട്ടിൽ വന്ന് തന്നെ പെണ്ണ് ചോദിക്കുകയായിരുന്നു ആദ്യം പ്രായ വ്യത്യാസം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് എന്റെ സമ്മദത്തോടെ വിവാഹം നടക്കുകയായിരുന്നെന്നും സീനത്ത് പറയുന്നു. എന്നാൽ കെ ടി യുമായുള്ള വിവാഹത്തിന് മുൻപ് തന്നെ നാടക സമിതികളിൽ ഞങ്ങൾ വിവാഹം കഴിക്കാൻ പോകുകയാണെന്ന് ശ്രുതി പരന്നിരുന്നു.

എന്നാൽ ആ സമയത്ത് ഒരു ഗൾഫ് കാരനുമായി തന്റെ വിവാഹം ഉറപ്പിച്ചിരുന്നതായും സീനത്ത് പറയുന്നു. അതിനാൽ താൻ കെ ടി യോട് മിണ്ടാതെയായി അതോടെ തന്നെ നാടക സമിതിയിൽ നിന്നും പുറത്താക്കിയെന്നും സീനത് പറഞ്ഞു. കെ ടി ക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനിൽ ചെയർമാൻ സ്ഥാനം ലഭിച്ചപ്പോൾ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ സമ്മതം അറിയിക്കുകയായിരുന്നു.

അതൊരു വാശിപ്പുറത്ത് ചെയ്തതാണെന്നും സീനത്ത് പറയുന്നു. ഒരുപാട് പേർ വിവാഹത്തെ എതിർത്തെങ്കിലും താൻ പിന്മാറിയില്ലെന്നും അന്ന് പക്വമായ തീരുമാനം എടുക്കാനുള്ള ബുദ്ധി തനിക്കില്ലായിരുന്നെന്നും സീനത്ത് പറയുന്നു. 16 വർഷത്തോളം ഒന്നിച്ച് ജീവിക്കുകയും പിന്നീട് വേര്പിരിയുകയും ചെയ്തു കെ ടി ക്ക് ശേഷമാണ് അനിൽ കുമാറിനെ വിവാഹം ചെയ്തതെന്നും സീനത്ത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends