Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി.... മലയാളാ സിനിമയില്‍ നിന്നും നേരിട്ട് ദുരനുഭവം വെളിപ്പെടുത്തി സുരാജ്

03 JULY 2020 07:56 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു നടനാണ് സുരാജ് വെഞ്ഞാമ്മൂട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു സുരാജ്.

സുരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്തെ തിക്താനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സുരാജ്. ആദ്യ കാലത്ത് തന്റെ നായികയായി അഭിനയിക്കാന്‍ മലയാളത്തിലെ ചില മുന്‍നിര നായികമാരും തയ്യാറായിരുന്നില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല.
പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാര്‍ഡ് വന്നപ്പോള്‍ സുരാജിന് എങ്ങനെ അവാര്‍ഡ് കിട്ടിയെന്ന് കരുതിയിരുന്നവരും അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകള്‍ സുരാജ് ഇന്നും ഓര്‍ക്കുന്നു.
ഡേയ് ഈ ദേശീയ അവാര്‍ഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാര്‍ഡാണ്. നീ അഭിനയിച്ചതിന് ആണ് അത് നിനക്ക് കിട്ടിയത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല, പിന്നെ ഏത് ഭാഷയില്‍ അവരുടെ എടുത്ത് പോയി വിലപേശും, അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാന്‍ പറ്റിലല്ലോ എന്ന്.
എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി. അതുവരെ ചിരിപ്പിച്ച സുരാജ് മലയാളിയെ കരയിപ്പിച്ചു. അങ്ങനെയിരുന്നപ്പോഴാണ് ആക്ഷന്‍ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകര്‍ പറഞ്ഞു സുരാജിന് ദേശീയ പുരസ്‌കാരം വെറുതെ കിട്ടിയതല്ലെന്ന്.അത് എനിക്ക് ഏറെ സന്തോഷം നല്‍കി. പുതിയ ഉത്തരവാദിത്തവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടര്‍ റോളുകള്‍ ചെയ്യാനായി എന്നും സുരാജ് വ്യക്തമാക്കുന്നു.
സിനിമയില്‍ നല്ല തിരക്കാണെങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകന്‍ കാശിനാഥനും രണ്ടാമത്തെ മകന്‍ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈന്‍ ഫ്‌ലാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends