Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ നിറത്തെയും ശരീരത്തെയും നമ്മള്‍ സ്‌നേഹിക്കണമെന്ന് നേഹ ധൂപിയ

03 JULY 2020 09:27 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിയും മോഡലുമായ നേഹ ധൂപിയുടെ വിവാഹം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. വിവാഹത്തിന് മുന്‍പേ നേഹ ഗര്‍ഭിണിയായിരുന്നുവെന്നും അതാണ് പെട്ടെന്ന് നടത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. 2018ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. നേഹ ധൂപിയയുടെതായി വരാറുളള കുടുംബ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അതേസമയം നേഹയുടെതായി വന്ന പുതിയ ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ബോഡി ഷെയ്മിങ്ങിന് ഇരയായ താരമാണ് നേഹ ധൂപിയ. എന്നാല്‍ ഇത്തരം പരിഹാസങ്ങളെയെല്ലാം ഇപ്പോള്‍ ചിരിച്ചുകൊണ്ടു നേരിടുകയാണ് താരം. നമ്മുടെ നിറത്തെയും ശരീരത്തെയും സ്‌നേഹിക്കണം എന്ന് നേഹ തന്റെ പുതിയ ട്വീറ്റിലൂടെ ആരാധകരോട് പറയുന്നു. പുതിയതും പഴയതുമായ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നേഹ ധൂപിയ ട്വിറ്ററില്‍ എത്തിയത്.
നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുളളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്‍പം സമയമെടുത്തു. നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, നേഹ ധൂപിയ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നാണ് നേഹ ധൂപിയയും അന്‍ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നേഹയുടെ ഭര്‍ത്താവ്. മുന്‍പ് സോയ ഫാക്ടര്‍ എന്ന സിനിമയുടെ സമയത്ത് ഇവര്‍ ഒന്നിച്ചുളള ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends