നാല് വർഷത്തെ നീണ്ട പ്രണയം... കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക സന്തോഷ്! ഏറ്റെടുത്ത് സോഷ്യൽമീഡിയ
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന സീരിയലിലുടെ കാവ്യ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഉള്ളിൽ പെട്ടന്ന് കയറിക്കൂടിയ താരത്തിന്റെ വളർച്ചയും പെട്ടന്ന് തന്നെയായിരുന്നു. ഇരുപത്തിയൊന്നുകാരിയായ കാവ്യ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ ഒരാളാണ്.
9 ൽ പഠിക്കുമ്പോഴാണ് തിരുവമ്പാടിതമ്പാൻ എന്ന സിനിമ റബേക്ക ചെയുന്നത്. ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയത്താണ് ‘നീർമാതളം’ എന്ന സീരിയൽ ചെയ്യുന്നത് അതിനടുത്ത വർഷമാണ് കസ്തൂരിമാനിൽ എത്തുന്നത്.
ഇന്നും റബേക്ക എന്ന പേരിനേക്കാൾ കാവ്യ എന്ന് പറഞ്ഞാലാകും പ്രേക്ഷകർക്ക് കൂടുതൽ അറിയുക. അത്രമേൽ വിജയം നേടിയ സീരിയൽ ആണ് കസ്തൂരിമാൻ. കുറച്ചു നാൾ മുൻപ് റബേക്ക തന്റെ കാമുകനെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചയപെടുത്തിയിരുന്നു. സിനിമ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റബേക്കയ്യുടെ ഭാവി ജീവിത പങ്കാളി.
നാലു വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും മിഴി രണ്ടിലും എന്ന സീരിയലിന്റെ വർക്കിനിടയിലാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും റബേക്ക അന്ന് പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബൻ, അതിഥി രവി എന്നിവർ വേഷമിട്ട കുട്ടനാടൻ മാർപ്പാപ്പ, നമിത പ്രമോദ്, ബിബിൻ ജോർജ് ചിത്രം മാർഗം കളി എന്നി സിനിമകൾ ഒരുക്കിയ ഒരാളാണ് ശ്രീജിത്ത്. സീരിയൽ രംഗത്ത് നിന്നുമാണ് ശ്രീജിത്ത് സിനിമയിൽ എത്തുന്നത്.
https://www.facebook.com/Malayalivartha