ഗ്ലാമറസ് മേക്കോവര്‍ ചിത്രം പങ്കുവച്ച് നടി നിഖില വിമല്‍

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ താരത്തിന്റെ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമറസ് ലുക്കില്‍ ഉള്ള ഈ ഫോട്ടോഷൂട്ട് മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിന് വേണ്ടിയാണ് നടത്തിയിരിക്കുന്നത്.
നിഖില ധരിച്ചിരിക്കുന്നത് ചുവന്ന നിറത്തിലുളള വസ്ത്രമാണ്. അതോടൊപ്പമുള്ള നടിയുടെ പുതിയ ഹെയര്‍സ്‌റ്റൈലും ഏറെ ശ്രദ്ധേ നേടുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ചുവടെ കമന്ററുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിയുടെ മേക്കോവര്‍ നന്നായിട്ടുണ്ടെന്ന് അധികപേരും പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. നാടന്‍ ലുക്കാണ് താരത്തിന് ചേരുന്നത് എന്ന കമന്റും വരുന്നുണ്ട്.
അതേസമയം ആരാധകരുടെ കമന്റുകള്‍ക്ക് നിഖിലയുടെ ഭഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല. നിഖില വിമലിന്റെതായി അണിയറയില്‍ തയ്യാറെടുക്കുന്ന ചിത്രമാണ് മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റ്. സിനിമ സംവിധാനം നിര്‍വഹിക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ നായികയായി അഭിനയം കുറിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha