Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്

09 JULY 2020 12:17 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ താരം ദിലീപ് വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയ താരമാണ്. താരത്തിന്റെ ജീവിതം പലപ്പോഴും പൊതുഇടങ്ങളിൽ ചർച്ചയാകാറുണ്ട്. വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച താരത്തിന്റെ ഒരു ചാനൽ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അഭിമുഖത്തിൽ കാവ്യ കാരണമാണ് ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയതെന്ന കാര്യം ദിലീപ് തള്ളിക്കളയുകയാണ്. മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്ന് ദിലീപ് പറയുന്നു. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയ ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു.

വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ലന്നും.. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്ഖണ്ഠ വർധിച്ച്‌ ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തിയെന്നും ദിലീപ് പറയുന്നു.
അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നുള്ള ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി ദിലീപിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു.

കാവ്യ ജീവിതത്തിൽ കടന്നുവന്നതിനെ കുറിച്ചും ദിലീപ് മനസുതുറന്നു. വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നുവെന്നും കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് പറയുന്നു. മൂന്നര വർഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക് . ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ ഒന്നിച്ചഭിനയിക്കും മുൻപേ കാവ്യയെ അറിയാം. ഇഷ്‌ടമാണ്‌. പക്ഷെ അതിനെ പ്രണയമെന്ന് വിളിക്കാനില്ലായിരുന്നു. തനിക്ക് മംമ്തയെ, നയൻതാരയെ, നവ്യയെ, നിത്യയെ ഒക്കെ ഇഷ്‌ടമാണ്‌ പക്ഷെ അത് പ്രണയമല്ല. കാവ്യ അനുഭവിക്കുന്ന പ്രശ്നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കുൾപ്പെടെസമ്മതം. പക്ഷെ, കാവ്യയുടെ വീട്ടിലെ പ്രതികരണം മറിച്ചായിരുന്നു

കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി എന്നും താരം പറയുന്നു.

മകൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള വ്യക്തിയാണ്. അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നും ദിലീപ്. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends