Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു... മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു... തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേൽക്കാൻ തയാറെടുപ്പുകൾ തുടങ്ങിയത്! അന്ന് സംഭവിച്ചത്... തുറന്ന് പറഞ്ഞ് നടി ശിവദ

12 JULY 2020 09:20 AM IST
മലയാളി വാര്‍ത്ത

2015-ൽ പുറത്തിറങ്ങിയ ‘സു സു സുധി വാത്മീകം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശിവദ.

സുധി വാത്മീകത്തിലെ കല്യാണി എന്ന കഥാപാത്രം അത്ര മനോഹരമായിട്ടാണ് ശിവദ അവതരിപ്പിച്ചത്. ജയസൂര്യയ്‌ക്കൊപ്പം ഒരു റൊമാന്റിക് സീനിൽ ഇരുവരും തകർത്ത് അഭിനയിക്കുകയും ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. മലയാളത്തിൽ ലൂസിഫറിലാണ് ശിവദ അവസാനമായി അഭിനയിച്ചത്.

അതിൽ ഇന്ദ്രജിത്ത് അഭിനയിച്ച ഗോവർധന് എന്ന കഥാപാത്രത്തിന്റെ ഭാര്യയായി 1-2 സീനുകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.

മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുള്ള താരം ഈ വർഷം 4 തമിഴ് ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇടി, ലക്ഷ്യം, അച്ചായൻസ്, ശിക്കാരി ശംഭു, ചാണക്യതന്ത്രം എന്നീ സിനിമകളിലാണ് മലയാളത്തിൽ താരം അഭിനയിച്ചിട്ടുള്ളത്. നടൻ മുരളി കൃഷ്ണനാണ് താരത്തെ വിവാഹം ചെയ്തത്.

അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തിയത്. അരുന്ധതി എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഗർഭകാലത്തിൽ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നിരിക്കുകയാണ്.

തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേൽക്കാൻ തയാറെടുപ്പുകൾ തുടങ്ങിയത്. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ ഒന്നും തന്നെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലായെന്ന് തിരിച്ചറിവ് ഉണ്ടായി.

അമ്മയാവാനുള്ള തയ്യാറെടുപ്പിൽ സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചു. പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു.

ഗർഭിണിയായി ഇരിക്കുമ്പോഴായിരുന്നു ലൂസിഫറിൽ അഭിനയിക്കുന്നത്. 2 ദിവസത്തെ ഷൂട്ട് മാത്രം ഉണ്ടായിരുന്നോളു. ചില സിനിമകളിൽ അവസരങ്ങൾ വന്നപ്പോൾ സ്വീകരിക്കാൻ പറ്റിയില്ല. പ്രസവശേഷം കുഞ്ഞു കരയുമ്പോൾ ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോയിരുന്നു.

അതിരാവിലെയൊക്കെ അവളെ കൈയിൽ എടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്.. അമ്മയും മുരളിയും ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു..’ – ശിവദ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends