ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്
അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിച്ചു.
എന്നാൽ ബോളിവുഡ് നടന് അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിചിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമിതാഭ് ബച്ചന് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്.എന്നാല്‍ പ്രായാധിക്യം മൂലം വീട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരില്‍ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിഷേക് പറഞ്ഞു. ഭയപ്പെടേണ്ട കാര്യമില്ലെന്നും അഭിഷേക് പറഞ്ഞു.
അമിതാഭിന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ലക്ഷണങ്ങള്‍ പുറത്തുവന്ന് 10,12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക. ബച്ചന് രോഗലക്ഷണങ്ങള്‍ കണ്ടിട്ട് 5-ാം ദിവസമാണിതെന്നും ഇതുവരെ പ്രശ്നങ്ങളില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha