എന്റെ ഹൃദയത്തോട് അടുത്തുനില്ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കരുനാഗപ്പള്ളി സ്വദേശിയെ താലി ചാർത്തി ബിഗ് ബോസ്സ് താരം പ്രദീപ് ചന്ദ്രൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...
സീരിയൽ താരവും ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലുടെ ഏറെ ശ്രദ്ധ നേടിയ ഒരാളുമായ പ്രദീപ് ചന്ദ്രൻ വിവാഹിതനായി. ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചു ആയിരുന്നു വിവാഹം നടന്നത്. കരുനാഗപ്പള്ളി സ്വദേശി അനുപമയാണ് വധു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസിൽ നിന്നു പ്രദീപ് പുറത്ത് വന്ന ശേഷമാണു വിവാഹം ഉറപ്പിച്ചത്.
എന്റെ ഹൃദയത്തോട് അടുത്തുനില്ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കിയെന്ന് പ്രദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
വിദേശത്തുളള ജ്യേഷ്ഠന് ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര് കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം. ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്ന..
പ്രദീപിന്റെ കുറിപ്പിൽ ഇങ്ങനെ പറയുന്നു. കറുത്തമുത്ത് പോലെയുള്ള സീരിയലുകളാണ് പ്രദീപിനെ പ്രശസ്തനാക്കിയത്. സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ദൂരദർശനിലെ താഴ്വാര പക്ഷികളിലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസിൽ അൻപതു ദിവസം പൂർത്തീകരിച്ച മത്സരാർഥിയായിരുന്നു പ്രദീപ് ചന്ദ്രൻ.
https://www.facebook.com/Malayalivartha