രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡനം! മലയാള സിനിമ സഹസംവിധായകന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു.
മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുവര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് അടുപ്പത്തിലായത്. വിവാഹവാഗ്ദാനം നല്‍കിയശേഷം പലപ്പോഴായി ആറുലക്ഷം രൂപയുടെ സാധനങ്ങളും ഇയാള്‍ വാങ്ങിയെടുത്തു.
ഐ ഫോണ്‍, ലാപ്‌ടോപ് എന്നിവ തട്ടിയെടുത്തതായും രാഹുലിന്റെ അമ്മയുടെ പിറന്നാളിന് സ്വര്‍ണത്തിന്റെ കമ്മല്‍ വാങ്ങിപ്പിച്ചതായും പരാതിയിലുണ്ട്.
സഹസംവിധായകനായി രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിക്കുന്ന രാഹുല്‍, പള്ളുരുത്തി സ്വദേശിയാണ് .ഇന്ന് രാവിലെയാണ് പരാതിയുമായി ബന്ധപ്പെട്ടു പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























