ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് നടി കനക
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഒരുകാലത്ത് തിളങ്ങിയ നടിയാണ് കനക. മുകേഷ് നായകനായി എത്തി വന്‍ താര നിര അണിനിരന്ന ഗോഡ്ഫാദര് എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ തമിഴ് മാധ്യമത്തിനു നല്കിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കാലിഫോര്‍ണിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലില്‍ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു .
എന്നാല്‍ ഇവര്‍ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന് ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.
അഭിനയത്തിന്റെ നാളുകളില്‍ സിനിമയുടെ കഥയില്‍ പോലും അനാവശ്യമായി ഇടപെടുന്ന കനകയുടെ അമ്മ കാരണം താരം പതിയെ സിനിമകളില്‍ നിന്നും അപ്രത്യക്ഷമായി. കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടക്ക് വാര്‍ത്തകള്‍ പ്രചരിച്ചിരിന്നു എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അച്ഛനാണ് എന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha