Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ രണ്ടു കാര്യങ്ങൾ എന്നെ അലട്ടിയിട്ടേ ഇരുന്നു... കല്യാണം കഴിയുന്നത് വരെയും പൊട്ടിക്കരയുകയായിരുന്നു... എനിക്കും അമ്മയ്ക്കും അച്ഛനും താങ്ങാനായില്ല! കരച്ചിലിന് പിന്നിൽ സംഭവിച്ചത് ! മീരയുടെ വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

17 JULY 2020 11:11 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് നടന്നത്. മീരയുടെയും വിഷ്ണുവിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. കേരളീയ വസ്ത്രമണിഞ്ഞായിരുന്നു മീരയും വിഷ്ണുവും അമ്പലത്തിലെത്തിയത്. താലികെട്ട് ചടങ്ങിനുമുമ്പ് പൊട്ടിക്കരയുന്ന മീരയേയും വീഡിയോയില്‍ കാണാം. വിഡിയോ കണ്ട ആരാധകർ ഒന്നടങ്കം ചോദിച്ച ഒരേയൊരു കാര്യമാണ് എന്തിനാണ് ഈ കുട്ടി ഇപ്പോഴെ കരയുന്നേ സാധാരണ കല്യാണപെണ്ണ് എല്ലാം കഴിഞ്ഞ് കാറിൽ കയറുന്ന സമയതല്ലേ കരയുന്നതെന്നൊക്കെ നിരവധി പേർ കമന്റ് ചെയ്‌തിരുന്നു.

ഇപ്പോഴിതാ അതിനുള്ള മറുപടി മീര തന്നെ പറയുകയാണ് വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ മീര വ്യക്തമാക്കി. താലികെട്ടിന് മുമ്പ് താൻ കരഞ്ഞ് പോയെന്നും അതിന് രണ്ട് കാരണങ്ങൾ ഉണ്ടെന്നും മീര പറഞ്ഞു. ഒന്ന് സന്തോഷക്കണ്ണീരായിരുന്നു. തന്റെ പ്രിയപ്പെട്ട ആളിനോടൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ സങ്കടം. അവരുടെ ഏക മകളാണ് താനെന്നും വീടിനോട് വൈകാരികമായ ഒരു അടുപ്പമുള്ള ആളായിരുന്നു താനെന്നും മീര പറയുന്നു. തന്റെ അച്ഛനും ഭയങ്കര കരച്ചിലായിരുന്നുവെന്ന് മീര പറയുന്നു.

ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. എന്നാൽ ചിലർ തന്റെ വിവാഹം കഴിഞ്ഞുവെന്ന് വിചാരിച്ച് ഭർത്താവിന് തിരക്കിയെന്നും ഡിവോഴ്‌സായോ എന്നും ചോദിച്ചെന്നും കല്യാണം കഴിഞ്ഞില്ലായെന്ന് പറഞ്ഞ് മടുത്തുവെന്നും താരം വെളിപ്പെടുത്തി. എന്നെ ആദ്യമായി പെണ്ണു കാണാനെത്തിയതും വിഷ്ണുവായിരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഡിസംബർ ഏട്ടിനാണ് വിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത്. കണ്ടയുടെനെ ഇഷ്ടപ്പെടൂകയും ചെയ്തു. വിഷ്ണുവിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് നേരത്തെ തന്നെ താരം തുറന്ന് പറഞ്ഞിരുന്നു. ഇതൊരു അറേഞ്ച് മാര്യേജ് തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇതിന് മുമ്പ് അറിയില്ല എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിയില്ല.

ഞാൻ ഇത്രയും നാൾ കാത്തിരുന്നത് വിഷ്ണുവിനെ പോലെ ഒരാളെയായിരുന്നു. തന്റെത് ഒരു പ്രണയ വിവാഹമായിരിക്കും എന്നാണ് കുടുംബത്തിലെ എല്ലാവരും കരുതിയത്. മണിരത്‌നം ചിത്രത്തിലെ പ്രണയംപോലെ ഒരു പ്രണയകഥയായിരുന്നു താനും പ്രതീക്ഷിച്ചത്. ജോലിതിരക്കുകളിൽ ആയിരുന്നതിനാൽ അതിന് സമയം ഉണ്ടായിരുന്നില്ല. രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയിൽ കണ്ടെത്തിയത്. പിറന്നാളിന്റെ അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. ആ നിമിഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം എന്റെതാണെന്ന് തോന്നി. മീര പറയുന്നു.

മലയാളത്തിലെ തിരക്കേറിയ അവതാരകരിൽ ഒരാളായ മീര നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends