വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛന്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിലൂടെ... പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുമ്പോൾ ആകാംഷയോടെ ആരാധകർ! പക്ഷെ ട്വിസ്റ്റ് മറ്റൊന്ന് ..

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമാരംഗത്തേക്ക്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛന്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് വിസ്മയ ബറോസിലെത്തുക എന്നാണ് വിവരം.
മുമ്ബ് ബാലതാരമായി അരങ്ങേറിയിരുന്നെങ്കിലും പ്രണവും അസിസ്റ്റന്റ് ഡയറക്ടര്‍ ആയാണ് സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയ വിസ്മയയുടെ മറ്റൊരു ചുവടുവെയ്പ്പായിരിക്കും ഇത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ മുമ്ബ് തന്നെ ബറോസിനെ കുറിച്ച് പറഞ്ഞിരുന്നു. '
കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസമയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്‍റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം' മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചതിങ്ങനെ. അറബിക്കഥകളുടെ മാതൃകയില്‍ ഒരു പോര്‍ച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ് മോഹന്‍ലാല്‍.
വാസ്‌കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയായാണ് മുഖ്യ കഥാപാത്രം എത്തുക. പോര്‍ച്ചുഗീസ് താരങ്ങളെയായിരുന്നു മോഹന്‍ലാല്‍ സിനിമയ്ക്കു വേണ്ടി ക്ഷണിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ശേഷം ഇതില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha






















