കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ... കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ... അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നെ... ജിഷിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജിഷിനും വരദയും. പരമ്പരകളിൽ വില്ലനായി തിളങ്ങി നിന്ന ജിഷിനും നായികയായി തിളങ്ങിയ വരദയും വിവാഹം ചെയ്തത് സിനിമ താരങ്ങളുടെ ഇടയിൽ പോലും ഞെട്ടലായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അമല സീരിയിൽ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്.
2014 ആയിരുന്നു വിവാഹം.ഇവർക്ക് ഒരു മകനുണ്ട്, ജിയാൻ എന്നാണ് പേര്. സോഷ്യൽ മീഡിയയിൽ സജീവമാണ് വരദയും ജിഷിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജിഷിൻ പോസ്റ്റ് ചെയ്ത വരദക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലാണ്. ഇപ്പോഴിതാ ജിഷിന്റെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്...
ജിഷിന്റെ കുറിപ്പിലൂടെ...
അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു.
ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാ. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ.
എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നേ? ആര് കണ്ടാല്‍ എന്താ?
എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നേ. അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നേ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും കേട്ടല്ലോ.
https://www.facebook.com/Malayalivartha























