നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പഭാസും ദീപികയും ഒന്നിക്കുന്നു....

തെലുങ്ക് നടന്‍ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായി ബോളിവുഡിന്റെ താരറാണി ദീപിക പദുക്കോണ്‍ എത്തുന്നു.മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് അശ്വിനി ദത്താണ്. 2022 വേനലവധിക്കാലത്ത് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ലോഞ്ച് ചെയ്യുമെന്നും 2021 അവസാനം വരെ ഷൂട്ടിംഗ് തുടരുമെന്നും നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരുന്നു.
പ്രഭാസിന്റെ 21ാമത്തെ ചിത്രമാണിത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 300 കോടിയിലധികമായിരിക്കും ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























