Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്‌ളേ ഗേള്‍സ് എന്നായിരുന്നു സിനിമയുടെ പേര്. സെക്‌സ് എഡ്യൂക്കേഷണല്‍ മൂവി എന്നാണ് അക്കാലങ്ങളില്‍ ഇത്തരം ചിത്രങ്ങളുടെ പേര്

20 JULY 2020 02:56 PM IST
മലയാളി വാര്‍ത്ത

മാദകത്വം കൊണ്ട് തരംഗമായ നടിയാണ് ഷക്കീല. ആഘോഷമാക്കിയ യുവത്വത്തിനൊടുവിൽ അവർ താൻ വന്ന വഴിയിലെ തെറ്റുകളും കുറ്റങ്ങളും എല്ലാം തിരിച്ചറിഞ്ഞു. ആ ജീവിതത്തെ കുറിച്ച് കുറ്റബോധത്തോടെ ഓര്മിക്കുകയാണ് ഷക്കീല.ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം ചിത്രങ്ങളുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പതിയെ പിന്നണിയിലേക്ക് മറഞ്ഞു. 1993-94 കാലഘട്ടത്തിലാണ് ഷക്കീല സിനിമയില്‍ എത്തുന്നത്. തന്റെ ജീവിതാനുഭവങ്ങള്‍ ഒരു ചാനല്‍ പരിപാടിക്കിടെ തുറന്നു പറഞ്ഞ ഷക്കീലയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഷക്കീലയുടെ വാക്കുകൾ

സിനിമാ മോഹം കൊണ്ട് നടന്ന് പത്താം ക്ലാസില്‍ തോറ്റു. ഇതറിഞ്ഞ അച്ഛന്‍ പൊതിരെ തല്ലി. വീടിനു മുന്നില്‍ ഒരു സിനിമാ കമ്പനി ഉണ്ടായിരുന്നു. ശരത്കുമാര്‍ നായകനായ നക്ഷത്രനായകന്‍ എന്ന സിനിമ ചെയ്തത് അവരായിരുന്നു. വീടിനു പുറത്തിട്ട് തല്ലുന്നത് കണ്ട നിര്‍മ്മാതാവും മേക്കപ്പ് മാനും ഓടിയെത്തി. പത്തു തോറ്റ അവളെ എന്ത് ചെയ്യണം എന്നായിരുന്നു അച്ഛന്റെ ചോദ്യം. ഞാന്‍ അഭിനയിക്കാന്‍ കൊണ്ടുപോകട്ടെ എന്ന് മേക്കപ്പ് മാന്‍. പിറ്റേന്ന് അയാള്‍ ഒരു ഓട്ടോ കൊണ്ടുവന്ന് എ.വി.എം.സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അതുവരെ, വെളുത്തു തുടുത്തവര്‍ക്കു മാത്രമാണ് സിനിമാ ലോകമെന്ന ചിന്ത അവിടെ വെച്ച് മാറി.


സില്‍ക്ക് സ്മിതയുടെ അനിയത്തിയുടെ വേഷത്തിലേക്ക് ഫിക്‌സ് ചെയ്തു.പ്‌ളേ ഗേള്‍സ് എന്നായിരുന്നു സിനിമയുടെ പേര്. സെക്‌സ് എഡ്യൂക്കേഷണല്‍ മൂവി എന്നാണ് അക്കാലങ്ങളില്‍ ഇത്തരം ചിത്രങ്ങളുടെ പേര്. A സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. അന്ന് സില്‍ക്കിന്റെ അനുജത്തിയുടെ വേഷം എന്ന് മാത്രമേ സിനിമയെപ്പറ്റി അറിയാമായിരുന്നുള്ളൂ. ഒരു വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതായിരുന്നു പ്രതിപാദ്യ വിഷയം. അന്ന് വയസ്സ് 15. മിനി സ്‌കര്‍ട്ട്, ബിക്കിനി ഒക്കെയായിരുന്നു വേഷം. അല്‍പ്പം ജാള്യത തോന്നിയെങ്കിലും സില്‍ക്ക് സ്മിത ടു പീസ് ധരിച്ചതിനാല്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ആ വേഷം ഇണങ്ങും എന്ന് മനസ്സിലാക്കി.

കൂടുതല്‍ A സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും വീട്ടിലെ ദാരിദ്ര്യം ആയിരുന്നു മനസ്സില്‍. ആ അവസ്ഥ കണ്ടുവളര്‍ന്നതിനാല്‍ ഇനി അതില്‍ നിന്നും ഒരു മാറ്റം വരണമെന്ന തീരുമാനത്തിലാണ് ഈ മേഖലയില്‍ തുടര്‍ന്നത്. പത്താം ക്‌ളാസില്‍ തോറ്റിട്ടും ഭംഗിയായി ഇംഗ്ലീഷ് പറയുന്നത് ആറ് കോണ്‍വെന്റ് സ്‌കൂളുകളില്‍ കിട്ടിയ വിദ്യാഭ്യാസമാണ്. ഇംഗ്ലീഷ് ചിത്രകഥാ പുസ്തകങ്ങള്‍ വായിച്ചാണ് ഇംഗ്ലീഷ് സ്വായത്തമാക്കിയത്. ടിങ്കിള്‍ വായിച്ചു കൊണ്ടാണ് ഇംഗ്ലീഷ് വാക്കുകള്‍ താന്‍ പഠിച്ചത്.ഷക്കീല പറയുന്നു.
മോഹന്‍ലാലിനൊപ്പം ഛോട്ടാ മുംബൈയില്‍ അഭിനയിച്ചതിനെ പറ്റിയും ഷക്കീല പറഞ്ഞു.

താരരാജാവെന്ന് ആരാധകര്‍ വിളിക്കുന്നെങ്കില്‍ അദ്ദേഹം രാജാവ് തന്നെയാണ്. വളരെ നല്ല മനുഷ്യനാണ്. സെറ്റില്‍ എത്തുമ്പോള്‍ കോമ്പിനേഷന്‍ ഉണ്ടാവും എന്ന് അറിയുക പോലുമില്ലായിരുന്നു. 4000ത്തോളം പേര് കാണികളായുണ്ടായിരുന്നു ആ രംഗത്തിന്. അപ്പോഴേക്കും ലാലേട്ടന്‍ വന്നു. പെട്ടെന്ന് ബോധം മറയുന്നതു പോലെ തോന്നി.ഞാന്‍ കിന്നാരത്തുമ്പി മൂന്നു പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന ഡയലോഗാണ് മോഹന്‍ലാല്‍ പറയേണ്ടിയിരുന്നത്. പെട്ടെന്ന് അത് വേണ്ടെന്നു താന്‍ വിലക്കി. എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണം എന്നെ അമ്പരപ്പിച്ചു. ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്.. എന്താണ് പ്രശ്‌നം? ഞാന്‍ നിങ്ങളുടെ ഫാന്‍ ആണെന്നായിരുന്നു മറുപടി. ഒരു മഹാന്റെ പ്രതികരണമായിരുന്നു അത് ഷക്കീല പറയുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends