Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയില്‍ പോരുമായി വനിതയും കസ്തൂരിയും; സഹികെട്ട് വേറെ പണിയൊന്നുമില്ലേ എന്ന് പ്രക്ഷകര്‍!

20 JULY 2020 03:57 PM IST
മലയാളി വാര്‍ത്ത

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിവാദങ്ങളും വാക്‌പോരും അവസാനിക്കുന്നില്ല. നിര്‍മാതാവായ രവീന്ദര്‍ ചന്ദ്രശേഖര്‍, നടി കസ്തുരി, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ കാര്യത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ലക്ഷ്മി രാമകൃഷ്ണനും വനിതയും തമ്മില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്‍ വാക്പോരാട്ടമാണ് നടന്നത്. പീറ്റര്‍ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത കേട്ട താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്.

'ഞാന്‍ ഇപ്പോഴാണ് വാര്‍ത്ത കണ്ടത്. അയാള്‍ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാന്‍ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവര്‍ കാത്തിരുന്നത്. ആ വിവാഹം അവര്‍ക്ക് തടയാമായിരുന്നല്ലോ?'-ലക്ഷ്മി കുറിച്ചു.

തുടര്‍ന്ന് വനിത വിജയലക്ഷ്മിയെക്കുറിച്ചും ലക്ഷ്മി എഴുതുകയുണ്ടായി. മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മിയുടെ ട്വീറ്റുകള്‍ക്കു ചുട്ടമറുപടിയുമായാണ് വനിത രംഗത്തുവന്നത്. 'നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാന്‍ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാന്‍ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്‌നമല്ല. നിങ്ങള്‍ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം  ചെയ്ത് പോയി പണിനോക്കൂ.'-വനിത കുറിച്ചു.

'മറ്റുള്ളവരുെട കുടുംബപ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ നിങ്ങള്‍ ലീഗല്‍ കൗണ്‍സിലര്‍ മറ്റോ ആണോ. നിങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമായി തോന്നിയാല്‍ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങള്‍ ഒരുക്കിയ തന്ത്രം. ഞാന്‍നേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്‌നം തീര്‍ക്കാന്‍ ഞങ്ങളുണ്ട്.'- എന്നായിരുന്നു വനിത പറഞ്ഞത്

പിന്നീട് ലക്ഷ്മിക്ക് പിന്തുണയുമായിട്ടാണ് നടി കസ്തൂരിയും ഇക്കാര്യത്തില്‍ ഇടപെട്ടത്. അതോട് കൂടി വനിതയും കസ്തൂരിയും തമ്മിലായി പോരാട്ടം. പരസ്പരം കരി വാരി തേച്ചുള്ള ഇരുവരുടെയും പോരാട്ടം കണ്ട് ഇവര്‍ക്ക് എന്തിന്റെ കുഴപ്പമാണെന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ജൂണ്‍ 27നായിരുന്നു വനിതയും പീറ്റര്‍ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ പരാതിയുമായി രംഗത്തുവന്നിരുന്നു. പീറ്ററുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends