Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

'തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്...' അഹാനയുടെ വീഡിയോക്ക് മറുപടിയുമായി ഭാഗ്യലക്ഷ്മി

21 JULY 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് നടിയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ അഹാനയുടെ പ്രതികരണം ഏറെ ചർച്ചയാകുകയാണ്. എന്നാൽ ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല ആ വിഷയത്തിൽ മറ്റുള്ളവർ പ്രതികരിക്കേണ്ടിയിരുന്നതെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിക്കുകയുണ്ടായി. സൈബർആക്രമണവുമായി ബന്ധപ്പെട്ട അഹാനയുടെ വിഡിയോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു നടി രംഗത്ത് എത്തിയത്. ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?’– എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

കുറച്ചു ദിവസം മുമ്പ് ആരോ എഴുതിയ ഒരു പോസ്റ്റ് കണ്ടു, പുരുഷന്മാർക്ക് തെറി പറയാമെങ്കിൽ സ്ത്രീകൾക്കും തെറി പറയാം എന്ന്. സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുളള ആളാണ് ഞാൻ. അഹാനയുടെ ഒരു വിഡിയോ കണ്ടിരുന്നു സൈബർ ബുളളിങ്ങിനെ പറ്റി..

ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ ആക്രമണത്തിനു കാരണം. തീർച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാൻ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിർക്കേണ്ടതു തന്നെയാണ്.

പക്ഷേ എന്തിന്റെ പേരിലായാലും അതിന് മറുപടി തെറിവിളിയിലൂടെ നടത്തുന്നത് തികച്ചും തോന്നിവാസമാണ്. അഭിപ്രായം പറയുന്നത് ഒരാളുടെ അവകാശമാണ്. പക്ഷേ തെറി വിളിക്കുക എന്നത് അവകാശമാണോ? എങ്കിൽ തെറി വിളിക്കുന്നവരെ തിരിച്ചും തെറി വിളിക്കാം അടി കൊടുക്കാം. പക്ഷേ അതാണോ ഇവിടെ വേണ്ടത്.?

നിങ്ങൾക്ക് യോജിക്കാൻ പറ്റാത്ത ഒരു വിഷയം, ചില സ്ത്രീകളുടെ വസ്ത്ര ധാരണമോ, സംസ്കാരമില്ലാത്ത ഭാഷയോ, പെരുമാറ്റമോ, വ്യക്തിഹത്യയോ, നിലപാടോ നിലപാടില്ലായ്മയോ, എതിർപക്ഷ രാഷ്ട്രീയമോ, ഒക്കെയാവാം നിങ്ങൾ അവരെ മോശമായ ഭാഷയിൽ വിമർശിക്കാൻ കാരണമാവുന്നത്. അങ്ങനെയെങ്കിൽ സംസ്കാരമില്ലായ്മ തന്നെയല്ലേ നിങ്ങളും ചെയ്യുന്നത്.

അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?..

ചിലരുടെ തന്തക്കും തളളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങൾക്ക് തന്തയും തളളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാൻ നാളെ നീ എന്ന പോലെ ഇത് നിങ്ങൾക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട..

സ്ത്രീകളെ തെറി വിളിക്കുമ്പോൾ നിങ്ങൾ കരുതുന്നത് അവൾ എല്ലാം മടക്കിക്കെട്ടി സ്ഥലം വിടുമെന്നാണോ. അത് പണ്ട്. ഇന്നവൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീയുടെ മാന്യമായ ഭാഷക്ക് മാന്യമായ ഭാഷയിൽതന്നെ മറുപടി കൊടുക്കാൻ അറിയാത്തതാണോ ഉത്തരമില്ലാത്തതാണോ ഈ തെറി വിളിയുടെ ഉദ്ദേശം..?

നിങ്ങൾ സ്ത്രീകളെ വിളിച്ച തെറികൾ ഒന്ന് സ്വന്തം അമ്മയോടും സഹോദരിയോടും ഒന്ന് ഉറക്കെ വായിക്കാൻ പറയൂ..അവരറിയട്ടെ അവരുടെ മകന്റെ, സഹോദരന്റെ, ഭാഷാ വൈഭവം..

മറ്റൊരു കാര്യം പറയാനുളളത് ഏതെങ്കിലും നടിയുടേയോ മറ്റേതെങ്കിലും സ്ത്രീകളുടേയോ പ്രസ്താവനകൾക്ക് താഴെ തെറി വിളിക്കുന്നത് മുഴുവൻ പുരുഷന്മാരായിരിക്കും

ഇടക്ക് ചില സ്ത്രീകളുടെ മാന്യമായ ഭാഷയിലുളള വിമർശനങ്ങൾ കാണാം. നല്ലത്.. പക്ഷേ ഒരു സ്ത്രീ പോലും ആ തെറിവിളിക്ക് പ്രതികരിക്കുന്നത് കണ്ടിട്ടില്ല. എന്ന് മാത്രമല്ല മറ്റൊരു സ്ത്രീയെ തെറിവിളിക്കുന്നത് പരസ്പരം പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്.

എന്നിട്ട് ഒടുവിൽ ഇതേ തെറിവിളി തനിക്ക് നേരെ വരുമ്പോഴാണ് അതിന്റെ അപമാനം എത്രയെന്ന് മനസിലാവുന്നത്. പാർവതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബർ അറ്റാക്ക് /സൈബർ ബുള്ളിയിങ് നടത്തിയപ്പോൾ അഹാനയെപ്പോലെയുളള എത്ര പെൺകുട്ടികൾ നടിമാർ പ്രതികരിച്ചു? നടി ആക്രമിക്കപ്പെട്ടപ്പോൾ അതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രീകൾ പ്രതികരിച്ചു? നാലോ അഞ്ചോ പേർ. അവിടെയാണ് പ്രശ്നം.. തനിക്ക് കൊളളുമ്പോൾ വേദനിക്കുന്നു/ പ്രതികരിക്കുന്നു..

ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുളള ആർജ്ജവം ഉണ്ടായിരിക്കണം. അത് ബലാത്സംഗമാണെങ്കിലും സൈബർ അറ്റാക്കാണെങ്കിലും. അവളുടെ വേദന മനസിലാക്കണം, അവളോടൊപ്പം നിൽക്കണം.എങ്കിലേ ഇതിനൊരു അറുതി വരുത്താനാവൂ .. ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് തോന്നണം. ആരുടെ വേദനയും എന്റെ വേദനയാണെന്ന് തോന്നണം.. ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (3 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (3 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (3 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (4 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (4 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (4 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (4 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (5 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (5 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (5 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (5 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (5 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (6 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (6 hours ago)

Malayali Vartha Recommends