ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ ക്ഷണം നിരസിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഷക്കീല

ഒരുകാലത്തു യുവാക്കളുടെ ഇഷ്ടനായികയായിരുന്നു ഷക്കീല. എന്നാല്‍ ഷക്കീലയെ മുഖ്യധാരാ ചിത്രങ്ങളില്‍ നിന്ന് പലരും തഴഞ്ഞിരുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ പല താരങ്ങളും തയാറായില്ല. അതേസമയം ബോളിവുഡില്‍ നിന്ന് വരെ ലഭിച്ച വമ്പന്‍ ഓഫറുകള്‍ നിരസിച്ച നടിയാണ് അവര്‍. അങ്ങനെ ഒരനുഭവം ഷക്കീല മാധ്യമങ്ങളോട് പങ്കു വെച്ചത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് ഷക്കീല വേണ്ടെന്നു വെച്ചത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ അഭിനയിക്കാനാണ് ഷക്കീലയ്ക്ക് ക്ഷണം ലഭിച്ചത്. ദിവസം 20,000 രൂപ വരെ പ്രതിഫലം നല്‍കാം എന്ന് അവര്‍ പറയുകയും ചെയ്തു. സത്യരാജിനൊപ്പം ഉള്ള വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്നാണ് അവര്‍ ഷക്കീലയെ അറിയിച്ചത്. പക്ഷെ ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ട് എന്ന് കണ്ടപ്പോള്‍ താന്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു എന്ന് ഷക്കീല പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























