Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയും എത്ര ദിവസം കൂടി ഞാൻ ഉണ്ടാകുമെന്ന് അറിയില്ല;ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച്‌ കയറി..മരിക്കുന്നതിന് മുൻപ് എനിക്ക് ആ സത്യം വെളിപ്പെടുത്തണം!

23 JULY 2020 02:50 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോര്‍ജ് കലാഭവന്‍. ബാലഭാസ്കര്‍ കേസില്‍ തന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് തനിക്ക് അറിയില്ലെന്നും സോബി ജോര്‍ജ് കലാഭവന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സോബി ഈ കാര്യങ്ങള്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം………………………….

ബാലഭാസ്കര്‍ കേസില്‍ ഞാന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണ് ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല പല ഭീഷണികളും , ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച്‌ കയറി. ചെറുത്ത് നില്‍ക്കും എന്ന് കണ്ട അവര്‍ വാഹനത്തില്‍ കയറി പോയി.

അപകടസ്ഥലത്ത് ഞന്‍ കണ്ട ഒരാളും, ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിര്‍ദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിന് വേണ്ടി എന്നെ മൂന്ന് തവണ കണ്ടവരില്‍ പെട്ട ഒരാളും ഇന്ന് NIA കസ്റ്റഡിയില്‍ ആണ്. ഈ മീഡിയേറ്റര്‍ കസ്റ്റഡിയില്‍ ആയതോടെ ഈ സ്ത്രീ എനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. ഇവര്‍ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീയ്ക്ക് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ എന്നെ എന്തെങ്കിലും രീതിയില്‍ ഇല്ലാതാക്കുവനാണ് ഈ സ്ത്രീ ഇപ്പോള്‍ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ സ്ത്രീയായിരിക്കും അതിന് പിന്നില്‍.

മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാല്‍ ബാലുവിന്റെ കേസില്‍ ഞാന്‍ അന്വേഷണ സംഘത്തോടെ പറയുവാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാന്‍ ഒരു അവസരം ഉണ്ടായാല്‍ മതി. അത് പറയാതെ ഞാന്‍ കടന്ന് പോയാല്‍ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്തത്തെ തീരും.

CBI ക്ക് മൊഴികൊടുക്കുവാന്‍ നീ ഉണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതിന് മുന്‍പ് എന്റെ മൊഴി രേഖപ്പെടുത്തുവാനോ എന്നെ ബ്രെയിന്‍ മാപ്പിങ്ങിന് വിദേയനാക്കുവാനോ ഉള്ള നടപടി ക്രമങ്ങള്‍ മീഡിയയുടെ ഭാഗത്ത് നിന്ന് മാക്സിമം ചെയ്ത തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ ഇപ്പോഴും ഉറച്ച്‌ പറയുന്നു ബാലുവിന്റെ മരണം ഇന്ത്യ കണ്ടത്തില്‍ വെച്ച്‌ ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകകം ആയിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും.

എന്നാൽ  ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടതിന് പിന്നാലെ അപകട സമയത്ത് വണ്ടിയോടിച്ചത് താനല്ലെന്ന് ആരോപിച്ചുകൊണ്ട് ഡ്രൈവർ അർജുൻ രംഗത്ത വന്നിരിക്കുകയാണ്. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ കോടതിയെ സമീപിച്ചു.ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.എന്നാല്‍ അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends