Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇത് പോലെ ഒരു പെൺകുട്ടിയെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോൻ കേട്ടു

24 JULY 2020 01:21 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ എക്കാലത്തേക്കും പ്രിയ നായകനാണ് റഹ്മാൻ.ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ അരങ്ങു തകർത്ത നടൻ.എന്നാൽ സൂപ്പർ താരങ്ങളെ പോലെ സിനിമ രംഗത്ത് ശോഭിക്കാൻ റഹ്മാന് കഴിഞ്ഞില്ല എന്ന വേണം പറയാൻ. ഇപ്പോൾ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ് റഹ്മാന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഗംഭീര മേക് ഓവറില്‍ എത്തുന്ന താരം അതിനു വേണ്ടി ജിമ്മില്‍ കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരുന്നു. മെഹറുനീസയാണ് റഹ്മാന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവർക്ക്. തന്റെ വിവാഹ ജീവിതത്തെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് റഹ്മാൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞത്.

സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്കുള്ളിൽ പ്രണയവും ബ്രെക്ക് ആപും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു. ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇത് പോലെ ഒരു പെൺകുട്ടിയെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോൻ കേട്ടു.

സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാർ ആയിരുന്നു അവർ, കച്ചിൽ ആണ് കുടുംബം, സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ സമ്മതിച്ചു. ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുൻപ് ഞാൻ സിനിമയില്ലാതെ നിൽക്കുകയാണ്. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വയ്യാതെ പൂർണമായും ഞാൻ വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാൻ വിഷമിച്ചിട്ടില്ല.

1983ൽ മലയാളത്തിൽ ഇറങ്ങിയ പത്മരാജൻ ചിത്രമായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ ആയിരുന്നു റഹ്മാൻ എന്ന നടന്‍റെ അരങ്ങേറ്റം. ശേഷം മലയാള സിനിമയുടെ ഒരു അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ. ആ കാലഘട്ടത്തിന്‍റെ തന്നെ യൂത്ത് ഐക്കണാവാന്‍ റഹ്മാന് വളരെ പെട്ടെന്നു തന്നെ സാധിച്ചു. 'കൂടെവിടെ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു റഹ്മാന്‍റെ ആദ്യ സീൻ.

പിന്നീടുള്ള റഹ്മാന്റെ സിനിമയിലുള്ള മുന്നേറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ വർഷം തന്നെ പത്തിലധികമം സിനിമകൾ റഹ്മാന് ലഭിച്ചിരുന്നു. ശേഷം തമിഴ്,തെലുങ്ക് സിനിമാലോകത്തിലെ ഒരു നിറസാന്നിധ്യമാകാനും റഹ്മാന് കഴിഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ചെയ്ത 'ധ്രുവങ്ങൾ 16' എന്ന തമിഴ് ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ റഹ്മാന് നേടി കൊടുത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends