Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്; ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു; അല്ലിയുടെ കോവിഡ് കുറിപ്പുമായി സുപ്രിയ

25 JULY 2020 12:40 PM IST
മലയാളി വാര്‍ത്ത

കോവിഡും അതിനെത്തുർന്നുണ്ടായ ലോക്ക് ഡൗണും എല്ലാവരെയും വീടിനുള്ളിലാക്കി. ഓഫീസുകൾ വീടിനുള്ളിലേയ്ക്ക് ചുരുങ്ങി, ക്ലാസുകൾ ഓൺലൈനായി, കൂട്ടുകാരുമായുള്ള കൂടിക്കാഴ്ചൽ ഇല്ലാതായി; എന്തിനേറെ പറയുന്നു വീടിനപ്പുറമുള്ളരോട് പോലും അകലം പാലിക്കേണ്ട സ്ഥിതിയായി. മുതിർന്നവരെക്കാൾ ഒരുപക്ഷെ ഈ വീട്ടിലിരിപ്പ് ഏറ്റവുമധികം ബാധിച്ചിട്ടുണ്ടാകുക കുട്ടികളെയാകും. അവരുടെ മനസുകളിൽ കൊറോണ എന്നത് കൂട്ടുകാരിൽ നിന്നും തങ്ങളെ അകറ്റിയ ഭീകര ജീവിയായിട്ടാകും. 

പൃഥ്വിരാജിന്റെ മകൾ അല്ലി എന്ന അലംകൃതയും വ്യത്യസ്തയല്ല. അല്ലിയുടെ കോവിഡ് കാല കുറിപ്പുകളാണ് അമ്മ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

“അല്ലിയുടെ നോട്ട് ബുക്കുകൾ വെറുതേ മറിച്ചു നോക്കുമ്പോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതിൽ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”

സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പിൽ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.

ആടുജീവിതം എന്ന ബ്ലെസി ചിത്രത്തിനായി ജോർദാനിൽ പോയ പൃഥ്വിരാജ് കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചുവരാനാകാതെ ഒരു മാസത്തിലധികം അവിടെ കുടുങ്ങിക്കിടന്നതും അല്ലിയെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. ഡാഡ എപ്പോൾ വരുമെന്ന് അല്ലി എന്നും ചോദിക്കാറുണ്ടായിരുന്നു എന്ന് സുപ്രിയ അന്ന് പറഞ്ഞിരുന്നു.

ഏറെ വിഷമങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലൂടെയായിരുന്നു പൃഥ്വിരാജ് കടന്നു പോയിരുന്നത്. അച്ഛന്റെ വിഷമങ്ങൾ കണ്ട അല്ലി പൃഥ്വിരാജിനു കൊടുത്ത ഒരു ഫാദേഴ്സ് ഡേ സമ്മാനം അദ്ദേഹം പങ്കുവച്ചിരുന്നു.

ഇതിനു മുൻപും ഒരു ഫാദേഴ്സ് ഡേ സമ്മാനം നൽകി അല്ലി സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു. സ്വന്തം കൈപ്പടയിൽ കുഞ്ഞ് അല്ലി ഒരുക്കിയ ഒരു ആശംസാ കാർഡായിരുന്നു അത്. “കുറച്ചു ദിവസങ്ങളായി അവളെന്നെ മോശം അവസ്ഥയിൽ കാണുന്നു, എനിക്കൊരു സമ്മാനം നൽകാനായി ഫാദേഴ്സ് ഡേയ്ക്കായി കാത്തിരിക്കുകയാണ് എന്നു പറഞ്ഞു,” എന്ന കുറിപ്പോടെയായിരുന്നു പൃഥ്വി അത് പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends