സുശാന്തിന്റെ അവസാന ചിത്രത്തിലെ ഡയലോഗ് വൈറലാകുന്നു...

സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച സിനിമ 'ദില്‍ ബേച്ചാര' യിലെ ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കഴിഞ്ഞദിവസം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കകം ഐഎംഡിബി റേറ്റിങ്ങില്‍ ടോപ്പ് ലിസ്റ്റില്‍ എത്തിയിരുന്നു. ചിത്രത്തിലെ രജനി റഫറന്‍സാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. രജനി ഫാന്‍സ് ലവ് സുശാന്ത് എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. സിനിമാമോഹിയും രജനി ആരാധകനുമായ മാനി എന്ന ഇമ്മാനുവല്‍ രാജ്കുമാര്‍ ജൂനിയര്‍ എന്ന കഥാപാത്രമായാണ് സുശാന്ത് ചിത്രത്തില്‍ വേഷമിട്ടത്. 'എനിക്ക് രജനി സാറിനെ പോലെ അഭിനയിക്കണം' എന്ന് സുശാന്ത് പറയുന്ന ഡയലോഗാണ് രജനി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെയ്ഫ് അലിഖാനും തലൈവയോടുള്ള ആദരവ് നിയന്ത്രിക്കാനായില്ല എന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തില്‍ നിര്‍ണ്ണായകമായ രംഗത്തില്‍ മാനി രജനിയുടെ കബാലി കാണുന്നുണ്ട്. സഞ്ജന സങ്കി നായികയായ ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആര്‍ റഹമാനാണ്. സെയ്ഫ് അലിഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 'ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' എന്ന നോവലിനെ അടിസ്ഥാനമായി ഒരുക്കിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദില്‍ ബേച്ചാര.
https://www.facebook.com/Malayalivartha
























