കടമെടുത്ത യമഹയുമായി കറങ്ങിയ കാലം ഓര്‍ത്തെടുത്ത് കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്റെ പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ച്ചത്. ക്ലാസ് കട്ട് ചെയ്ത് കടമെടുത്ത യമഹയുമായി ചുറ്റിക്കറങ്ങിയ കാര്യമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്.
'ബാക്ക് ബെഞ്ചര്‍ ലൈഫ് ക്ലാസ് കട്ട് ചെയ്ത്, കടമെടുത്ത യമഹയില്‍ സുഹൃത്തിനൊപ്പം മഴയത്ത് സവാരി ചെയ്യുന്നു.നയന്റീസ് ത്രില്‍സ്..' എന്നാണ് ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ചിത്രം അയച്ചു തന്ന സുഹൃത്തിന് നന്ദിയും താരം അറിയിക്കുന്നുണ്ട്.
നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അല്‍ ഫ്രീക്കന്‍, ചോക്ലേറ്റ് ഹീറോ, അനിയത്തി പ്രാവ് ഫീല്‍, പിന്നില്‍ ഇരിക്കുന്ന ആളും മാസ്, പൊളിച്ചു കുഞ്ഞു ബോബന്‍ എന്നിങ്ങനെ കമന്റുകള്‍ നിറയുകയാണ്.
https://www.facebook.com/Malayalivartha
























