Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ആ ബ്രേക്കപ്പ് തന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. തന്നെ കൂടുതൽ കരുത്തയാക്കി. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടിയത് അപ്പോഴാണ്

26 JULY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും തുറന്ന് പറയുകയാണ് അമേയ മാത്യു.

താരത്തിന്റെ വാക്കുകൾ; കാനഡയിൽ പോയി സെറ്റിലാകണം.പിന്നാലെ അമ്മയെ കൊണ്ടു പോകണം തുടങ്ങി വലിയ വലിയ ആഗ്രഹങ്ങളൊക്കെയായിരുന്നു അന്നുണ്ടായിരുന്നത്. പക്ഷേ ഇതൊന്നും നടന്നില്ലെന്നതാണ് സത്യം. എം എ കഴിഞ്ഞപ്പോൾ തന്നെ അമ്മ തന്നെ ബിഎഡിന് ചേർത്തു. കാരണം അമ്മയുടെ ബന്ധുക്കളെല്ലാവരും ടീച്ചേഴ്സാണ്. അതുകൊണ്ട് താനും ടീച്ചറാകണം എന്നായിരുന്നു അമ്മയുടെ പ്ലാൻ. ആദ്യം താൻ കുറെ എതിർത്തെങ്കിലും പിന്നെ സമ്മതിക്കുകയായിരുന്നു. രണ്ട് മാസം കൊണ്ടു തന്നെ ഇതെന്റെ മേഖലയല്ല എന്ന് മനസിലായി. രണ്ട് വർഷം ഈ കോഴ്സ് പൂർത്തിയാക്കില്ലെന്നും ടീച്ചിങ് പ്രൊഫഷനിൽ തന്നെ താനുറച്ച് നിൽക്കാൻ പോകുന്നില്ലെന്നും അപ്പോൾ തന്നെ തിരിച്ചറിഞ്ഞു.

അതുകൊണ്ട് കോഴ്സ് അവിടെ ഡ്രോപ്പ് ചെയ്തു. ബിഎഡ് ചെയ്ത സമയങ്ങളിൽ അമൃത ടിവിയിൽ ഒരു ടോക്ക് ഷോ ചെയ്തിരുന്നു. ആ പരിപാടിയിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള ആൾക്കാരായിരുന്നു. ഇങ്ങനൊരു അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ഒരവസ്ഥയിലാണ് തന്നെ പ്രൊഡക്ഷൻ കണ്ട്രോളർ ചേട്ടനും വൈഫും ചേർന്ന് വിളിക്കുന്നത്. കോയമ്പത്തുരിൽ ഒരു തമിഴ് സിനിമയുടെ ഓഡിഷനുണ്ട്. റഫർ ചെയ്യാം, ഓഡീഷൻ അറ്റന്റ് ചെയ്യ്, അവർക്ക് ഓക്കെ ആണെങ്കിൽ സിനിമയിൽ എടുക്കുമെന്ന് പറഞ്ഞു. ആ സമയത്ത് തന്റെ മനസിൽ സിനിമ എന്നൊരു ചിന്തയേ ഇല്ല.

പഠിക്കാനായിരുന്നു ആഗ്രഹം. എന്നാലും ഒന്ന് ഭാഗ്യപരീക്ഷണം നടത്തി നോക്കാമെന്ന് കരുതി. എന്തായാലും ബിഎഡ് ഡ്രോപ്പ് ചെയ്തു. കാനഡയ്ക്കുള്ള പോക്കും നടക്കില്ല. പിന്നെ ആകെ തുറന്ന് കിട്ടിയ മാർഗ്ഗമാണ്. അങ്ങനെ ഒറ്റയ്ക്ക് കോയമ്പത്തൂർ പോയി ഒഡീഷനിൽ പങ്കെടുത്തു. സെലക്ടും ചെയ്തു. പൂജയും കഴിഞ്ഞു. ഉടൻ ടീമിന്റെ മോണിറ്റൈസേഷൻ വന്ന് ആ പടം നിർത്തിവെച്ചു. തന്റെ ലക്ക് ഒന്നോർത്ത് നോക്കണേ. എവിടെ തൊട്ടാലും പ്രശ്നമാണെന്ന് പറഞ്ഞാൽ മതിയല്ലോ. പരാജയത്തെ പഴിച്ച് വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. ആ സമയത്തൊക്കെ തനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും തോന്നാറില്ലായിരുന്നു.

കാരണം പരിചയമുള്ളവരൊക്കെ കാണുമ്പോൾ എന്തിനാ ബിഎഡ് നിർത്തിയെ? കാനഡ പോക്ക് എന്തായി, സിനിമയിൽ അഭിനയിക്കാൻ പോയിട്ട് അതെന്തായി എന്നൊക്കെ ചോദിക്കും. ഇതിനുള്ള മറുപടികൾ പറഞ്ഞു പറഞ്ഞ് താൻ മടുത്തിരുന്നു. ആ സമയത്താണ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നത്. അത് കൊച്ചിയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കൊണ്ട് അത് ചെയ്യാനാവില്ലെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. ഒരു സിനിമാക്കാര്യത്തിനും അമ്മ സമ്മതിക്കില്ലായിരുന്നു എന്ന് തനിക്കറിയാമായിരുന്നു. അതുകൊണ്ട് താൻ രണ്ടും കൽപ്പിച്ച് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. കാരണം തിരുവനന്തപുരത്തെ വീട്ടിൽ നിന്നാൽ തന്റെ ജീവിതം അവസാനിക്കുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാകുമെന്ന് ഉറപ്പായിരുന്നു.

അങ്ങനെ എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ ബലത്തിലാണ് കൊച്ചിയിലേക്ക് മാറുന്നത്. കൊച്ചിയിലെ ജീവിതം ആരംഭിക്കുന്ന സമയത്തായിരുന്നു ഒരു കട്ട പ്രണയം ഉണ്ടായിരുന്നത്. അഞ്ചാറ് മാസത്തെ ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കിലും താൻ ആ ബന്ധത്തിൽ വളരെ ആത്മാർത്ഥത കാട്ടിയിരുന്നു. അത്രയും സിൻസിയർ ആവേണ്ടായിരുന്നുവെന്ന് തനിക്ക് പിന്നീടാണ് തോന്നിയത്. കാര്യം അത്രയും കാലം ചതിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് മനസിലാക്കിയത് വളരെ താമസിച്ചാണ്. ആ ബ്രേക്കപ്പ് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് അതിൽ നിന്ന് കരകയറുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്‌കായിരുന്നു. ഒരുമാസത്തിൽ കൂടുതൽ താൻ ഡിപ്രഷനിലായിരുന്നു. ആഹാരം കഴിക്കില്ല, ഉറങ്ങില്ല, അഥവാ എങ്ങനെയെങ്കിലും ഉറങ്ങിയാൽ തന്നെ പേടിച്ച് ഞെട്ടി എണീക്കും.

ആ ദിവസങ്ങളിൽ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രത്യേകതരം അവസ്ഥയായിരുന്നു. സത്യം പറഞ്ഞാൽ ആ ബ്രേക്കപ്പ് തന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചു. തന്നെ കൂടുതൽ കരുത്തയാക്കി. എന്ത് വന്നാലും തോറ്റുകൊടുക്കില്ല, വിട്ടുകൊടുക്കില്ല മുന്നോട്ട് തന്നെ പോകുമെന്നൊരു ധൈര്യം തനിക്ക് കിട്ടിയത് അപ്പോഴാണ്. പിന്നെ ഒരവസരത്തിനായി എല്ലാ വാതിലുകളും മുട്ടുക എന്ന് പറയില്ലേ, അതായിരുന്നു തന്റെ അവസ്ഥ. പരിചയത്തിലുള്ള സംവിധായകർക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തന്റെ പോർട്ട്ഫോളിയോ അയച്ച് കൊടുക്കുക. ഒഡീഷൻസ് അറ്റന്റ് ചെയ്യുക തുടങ്ങി ഒരു നല്ല പടത്തിന്റെ ഭാഗമാകാനായി ശ്രമിച്ചു കൊണ്ടേയിരുന്നു. അതിനു വേണ്ടി എത്ര കഠിനമായി പ്രവർത്തിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ. താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (8 minutes ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (3 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (3 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (3 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (3 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (3 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (3 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (3 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (3 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (3 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (4 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends