Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്ര ചേച്ചിയെപ്പോലൊരാൾ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളമുണ്ട്; അപൂർവ സൗഹൃദത്തെ പറ്റി രഞ്ജിനി

26 JULY 2020 04:27 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ വാനമ്പാടി ​ഗായിക കെ.എസ് ചിത്രയും അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും തമ്മിലുള്ള സൗഹൃദം വളരെ അപൂർവമാണ്. ശാന്ത സ്വഭാവമുള്ള ചിത്രയിൽ നിന്ന് ഏറെ വ്യത്യസ്തയാണ് ബഹളക്കാരിയായ താനെന്ന് രഞ്ജിനി പറയുന്നു. അതുകൊണ്ടു തന്നെ അവരുടെ സൗഹൃദത്തെക്കുറിച്ച് പറയുമ്പോൾ പലർക്കും അതിശയമാണ് എന്നും രഞ്ജിനി പറയുന്നു. 2000 ലെ മിസ് കേരള ആയിരുന്ന രഞ്ജിനി ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.

കെ.എസ് ചിത്രയുമായുള്ള സൗഹൃദത്തെ പറ്റി രഞ്ജിനി പറയുന്നത് ഇങ്ങനെ....

'ഞാൻ ആദ്യമായി ചിത്ര ചേച്ചിയോട് സംസാരിക്കുന്നത് 2007 ലാണ്. റിയാലിറ്റി ഷോയുടെ ഭാ​ഗമായി ഞാൻ അവിടെ ശരത് സാറിനെ ( സം​ഗീത സംവിധായകൻ ശരത്) കാണാൻ ചെന്നൈയിൽ പോയതായിരുന്നു. റിയാലിറ്റി ഷോയ്ക്കുള്ള പാട്ടുകളെല്ലാം റെക്കോഡ് ചെയ്തത് ചിത്ര ചേച്ചിയുടെ സ്റ്റുഡിയോവിലായിരുന്നു. അവിടെ വെച്ചാണ് ഞാൻ ആദ്യമായി സംസാരിക്കുന്നത്. പിന്നീട് റിയാലിറ്റി ഷോയിൽ ചിത്ര ചേച്ചിയും ഭാ​ഗമായി.

എന്തുകൊണ്ടാണെന്നറിയില്ല, ഞാൻ ചേച്ചിയുമായി പെട്ടന്ന് അടുത്തു. ചിത്ര ചേച്ചി ദെെവീകതയുള്ള, ശാന്ത സ്വഭാവമുള്ള വിനയമുള്ള വ്യക്തിയാണ്. ഞാൻ നേരേ തിരിച്ചാണല്ലോ. ഞങ്ങളുടെ ഈ കോമ്പിനേഷനിൽ എങ്ങിനെ ഒരു സൗഹൃദം വളർന്നുവെന്ന് എനിക്കറിയില്ല. പുറത്ത് കാണുന്ന ബഹളമേ എനിക്കുള്ളൂ, ഉള്ളിൽ ഞാനൊരു ശുദ്ധയാണെന്ന് ചിത്ര ചേച്ചിക്ക് തോന്നിയിരിക്കണം (രഞ്ജിനി ചിരിക്കുന്നു). ചിത്ര ചേച്ചിയെപ്പോലൊരാൾ എങ്ങിനെ എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നവരും ധാരാളമുണ്ട്. പൊതു സമൂഹത്തിന് എന്നെക്കുറിച്ചുള്ള ധാരണകൾ അത്തരത്തിലാണല്ലോ?. ചിത്ര ചേച്ചി അകത്തും പുറത്തും പഞ്ചപ്പാവമാണ്. ഞാൻ അകത്ത് പാവമാണ് (ചിരിക്കുന്നു).

ചേച്ചിയെ കാണുന്ന എല്ലാവർക്കും ഇതേ അനുഭവമായിരിക്കും പങ്കുവയ്ക്കാനുണ്ടായിരിക്കുക. അത് അവരുടെ ഒരു ശക്തിയാണ്. എനിക്ക് എന്തുകാര്യവും ചേച്ചിയോട് മനസ്സ് തുറന്ന് സംസാരിക്കാനാകും. ചേച്ചി അത് മനസ്സിലാക്കും. കല്യാണം കഴിക്കാൻ പറഞ്ഞ് എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നവരിൽ ഒരാളാണ് ചേച്ചി. കഴിക്കില്ലെന്ന് പറഞ്ഞ് വാശി പിടിച്ചു നിൽക്കുന്നത് ഈ ഞാനും. എനിക്ക് ചേച്ചി ഒരു കുടുംബാം​ഗമാണ്.

​ലോകത്തിന് കേരളം നൽകിയ ഒരു മാതൃകയാണ് ചിത്ര ചേച്ചി. ഗായിക എന്ന നിലയിൽ ചേച്ചിയെ വിലയിരുത്താൻ ഞാൻ ഒന്നുമല്ല. എനിക്ക് ചേച്ചി പാടിയ എല്ലാ പാട്ടുകളും ഇഷ്ടമാണ്. വലിയ ഉയരങ്ങൾ കീഴടക്കിയിട്ടും അതിന്റെ അഹങ്കാരമോ ​ഗർവ്വോ ഇല്ല. ഒരുപാട് ദുഖങ്ങളിലൂടെ കടന്നു പോയതാണ് ചേച്ചിയുടെ ജീവിതം എന്ന് എനിക്കറിയാം. അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റ് ചേച്ചി നമുക്കൊപ്പം നിൽക്കുന്നു. ചേച്ചി നൂറ് വർഷങ്ങൾ കൂടി ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എന്ന് മാത്രമാണ് ഈ പിറന്നാൾ ദിനത്തിൽ എനിക്ക് പറയാനുള്ളത്- രഞ്നി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (9 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

Malayali Vartha Recommends