ആയുര്‍വേദത്തിലൂടെ അച്ഛന് കോവിഡ് ഭേദമായി... വിശാലിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

കോവിഡിനെ നേരിടാന്‍ ലോകം മുഴുവന്‍ ഫലപ്രദമായ മരുന്നിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. അതിനിടെ തന്റെ അച്ഛന് കൊവിഡ് ബാധിച്ചുവെന്നും ആയുര്‍വേദത്തിലൂടെ രോഗം ഭേദമായെന്നും തമിഴ് നടന്‍ വിശാലിന്റെ കുറിപ്പ്. എന്നാല്‍ വിശാലിന്റെ ഈ കുറിപ്പിനെതിരെ സാമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അച്ഛന് കോവിഡ് ആയിരുന്നെന്നും അച്ഛനൊപ്പം നിന്നതിനാല്‍ തനിക്കും ഈ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
'അതെ, സത്യമാണ്. എന്റെ അച്ഛന് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കുന്നത് വഴി എനിക്കും അതേ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു.
ഉയര്‍ന്ന ശരീരോഷ്മാവും ജലദോഷവും എനിക്കും എന്റെ മാനേജര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിച്ചതോടെ ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു,' വിശാല്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























