കോവിഡ് കാലത്ത് വിവാഹിതരായാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ടായിരിക്കുമെന്ന ചോദ്യത്തിന് നടി മിയയുടെയും അശ്വിന്റെയും കിടിലന്‍ മറുപടി

നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഈയിടെയാണ് എത്തിയത്. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് അശ്വിന്‍ നല്‍കിയ ഉത്തരം ഇങ്ങനെ. 'മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്‌സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കും' എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























