Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.ആര്‍ റഹ്മാന് പിന്നാലെ ബോളിവുഡിനെതിരെ തുറന്നു പറച്ചിലുമായി റസൂല്‍ പൂക്കുട്ടിയും

27 JULY 2020 10:24 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് തന്നെയും അവഗണിച്ചതായി പ്രശസ്ത സൗണ്ട് റെക്കോര്‍ഡിസ്റ്റും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ ലഭിച്ച ശേഷം താന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ തുറച്ചു പറച്ചില്‍. ബോളിവുഡില്‍ വലിയൊരു സംഘം തനിക്കെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ അവസരങ്ങള്‍ കുറഞ്ഞതായാണ് എ.ആര്‍ റഹ്മാന്‍ വെളിപെടുത്തിയത്.'നിങ്ങള്‍ ഓസ്‌കര്‍ നേടിയതുകൊണ്ടാണ്. ബോളിവുഡില്‍ ഓസ്‌കര്‍ എന്നാല്‍ മരണത്തിന്റെ ചുംബനമാണ്. ബോളിവുഡിന് താങ്ങാവുന്നതിലും പ്രതിഭയാണ് നിങ്ങളെന്ന് അത് തെളിയിക്കുന്നു'. ശേഖര്‍ കപൂര്‍ എഴുതി.

ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് എന്നോടും കൂടി ചോദിക്കൂ എന്ന് പറഞ്ഞുകൊണ്ട് റസൂലും അനുഭവം പങ്കുവെച്ചത്. ഓസ്‌കര്‍ നേടിയതിന് ശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം തന്നില്ല. തകര്‍ച്ചയുടെ വക്കിലായിരുന്ന എന്നെ തുണച്ചത് മറ്റ് ഭാഷാ സിനിമകളാണ്. നിങ്ങളെ ആവശ്യമില്ലെന്ന് നിര്‍മാണ കമ്ബനികള്‍ മുഖത്തുനോക്കി പറയുകവരെയുണ്ടായി. എങ്കിലും ഞാന്‍ ബോളിവുഡിനെ സ്‌നേഹിക്കുന്നു റസൂല്‍ ട്വീറ്റ് ചെയ്തു.
തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് ബോളിവുഡാണ്. തന്നില്‍ വിശ്വാസമുള്ളവര്‍ ഇന്നുമുണ്ട്. ഹോളിവുഡിലേക്ക് ചേക്കേറാന്‍ അവസരമുണ്ടായിട്ടും അത് ചെയ്തില്ലെന്നും ഇനിയും അതുണ്ടാകില്ലെന്നും റസൂല്‍ തുടര്‍ ട്വീറ്റുകളില്‍ കുറിച്ചു. ഇന്ത്യയില്‍ ചിത്രീകരിച്ച സിനിമക്കാണ് തനിക്ക് ഓസ്‌കര്‍ കിട്ടിയത്. ആറ് തവണ മോഷന്‍ പിക്‌ച്ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്‌സ് ഗ്വില്‍ഡ് അവാര്‍ഡ് നേടികൊടുത്ത സിനിമകളും അതുപോലെയാണെന്നും അദ്ദേഹം എഴുതി. നെപ്പോട്ടിസം ഏറ്റവും തരംതാണതും അങ്ങേഅറ്റത്തുള്ളതുമായ അഴിമതിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2009ല്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന സനിമയിലെ ശബ്ദമിശ്രണത്തിനാണ് അദ്ദേഹത്തിന് ഓസ്‌ക്കര്‍ ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (9 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

Malayali Vartha Recommends