ഐശ്വര്യ റായി ബച്ചനും മകൾ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു

മുംബൈയിലെ നാനാവതി ആശുപത്രിയിൽ കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും ഡിസ്ചാർജ് ചെയ്തു.
ഇരുവർക്കും കൊവിഡ് നെഗറ്റീവ് ആയതിനു പിന്നാലെയാണ് ഡിസ്ചാർജ് ചെയ്തത്. നടനും ഭർത്താവുമായ അഭിഷേക് ബച്ചൻ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്ററിൽ കുറിച്ചിട്ടുണ്ട്.
ജൂലൈ 12 നാണ് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇരുവരെയും ജൂലൈ 17 ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം അമിതാഭ് ബച്ചനെയും, അഭിഷേക് ബച്ചനെയും ജൂലൈ 11 ന് കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























