Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

'വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...നമ്മളെ എന്നും കഴിപ്പിക്കാനേ നോക്കാറുള്ളൂ...നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനേ ശ്രമിക്കാറുള്ളൂ. ആ സമയം നമ്മള്‍ക്കത് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ നമ്മളാ ഇഷ്ടത്തെ ഓര്‍ത്ത് സങ്കടപ്പെടും..' കുറിപ്പുമായി സംവിധായകൻ പ്രജേഷ് സെൻ

28 JULY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

'വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...മറക്കാനാകാത്ത ഓർമ്മകൾ.നമ്മളെ എന്നും കഴിപ്പിക്കാനേ നോക്കാറുള്ളൂ...നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനേ ശ്രമിക്കാറുള്ളൂ. ആ സമയം നമ്മള്‍ക്കത് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ നമ്മളാ ഇഷ്ടത്തെ ഓര്‍ത്ത് സങ്കടപ്പെടും...' അമ്മയുടെ സ്നേഹവും കരുതലും നിറച്ച പൊതിച്ചോറിനെക്കുറിച്ച് ക്യാപ്റ്റൻ എന്ന മലയാള സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നിന്റെ ഫെസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം;

വീട്ടിലാകുമ്പോള്‍ മിക്കവാറും ഭക്ഷണം കഴിക്കാനിരുന്നാല്‍ അമ്മ കൂടെ വന്നിരിക്കും. കഴിക്കുന്നത് നോക്കി വിളമ്പിയ കറികള്‍ക്ക് മുകളില്‍ പിന്നേയും പിന്നേയും വിളമ്പി അങ്ങനെ ഇരിക്കും. അമ്മയുണ്ടാക്കുന്ന എല്ലാ കറികളും എന്തൊര് ഇഷ്ടത്തോടെയാണ് ഞങ്ങള്‍ കഴിക്കാറ്. അതമ്മക്കും അറിയാം. അതുകൊണ്ടാകാം കഴിക്കുന്നതിനിടയില്‍ പിന്നെയും കറിയും ചോറും പാത്രത്തിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നത്. ഇതൊരു പതിവ് കലാപരിപാടിയാണ്. കുറേ കാലം മുന്‍പ് ഒരു ദിവസം ഏതോ ഒരു മോശം മൂഡില്‍ ഞാനമ്മയോട് ചൂടായി....എനിക്കാവശ്യമുള്ളത് എടുത്ത് കഴിച്ചോളാം... ഇങ്ങനെ സല്‍ക്കരിക്കല്ളേ എന്ന്... അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിലേക്ക് പോയി. തിരിച്ചുവരും വഴി അമ്മയുടെ കാല്‍ ഡൈനിങ്ങ് ടേബിളില്‍ മുട്ടി. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ അവരാ മേശക്കാല്‍ ഒരു നിമിഷം കണ്ടില്ല. അമ്മ സ്നേഹത്തില്‍ വിളമ്പിയത് മനസിന്‍െറ ഉള്ളില്‍ നിന്നായതുകൊണ്ട് ഞാനത് കാണാതെ പോയി.

അന്നാ ടേബിളില്‍ ഇരുന്ന് കഴിച്ചുതീര്‍ത്തതാണ് ജീവിതത്തിലെ ഏറ്റവും രുചിയുള്ള അവസാനത്തെ ഭക്ഷണം. പിന്നെ ഒരിക്കലും കുറ്റബോധം കാരണം എനിക്കാ രുചി വീണ്ടെടുക്കാനായിട്ടില്ല. സ്നേഹത്തിന്‍െറ കാര്യമാണ് പറഞ്ഞു വരുന്നത്. അത് ചിലപ്പോള്‍ കുമിഞ്ഞു മുകളിലേക്ക് വീഴും നമുക്കത് അപ്പോള്‍ ഇഷ്ടമാകില്ല. പക്ഷേ ഏതെങ്കിലും മൊമന്‍റില്‍ അത് നമ്മളെ കരയിക്കും അതില്‍ നിന്ന് കരകേറാന്‍ ഒരായുസ്സ് ചിലപ്പോള്‍ മതിയാവില്ല. ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ള ഭക്ഷണം ചോറും ചമ്മന്തിയും മുട്ടപൊാരിച്ചതും നാരങ്ങാ അച്ചാറുമാണ്. എന്‍െറ പഠനകാലം മുഴുവന്‍ മിക്കദിവസവും ഏതാണ്ടിതായിരുന്നു കോമ്പിനേഷന്‍. വാഴയിലയില്‍ പൊതിഞ്ഞുകെട്ടിയ പൊതിച്ചോറ്.

ചില ദിവസങ്ങളില്‍ എനിക്കാ പൊതി തുറക്കുമ്പോള്‍ തന്നെ ദേഷ്യം വരുമായിരുന്നു. ഒരു ദിവസം ചോറുകൊണ്ടു പോയില്ല. സര്‍ജറി ചെയ്തു കിടക്കുന്ന അപ്പച്ചിയെ നോക്കാന്‍ ആശുപത്രിയിലായിരുന്നു അമ്മ. വീട്ടിലാണെങ്കില്‍ തലപൊങ്ങാതെ പനിച്ചു കിടന്നാലും അമ്മ ചോറ് പൊതി മുടക്കില്ല. അന്നതുകൊണ്ട് ചോറില്ലാതെ സ്കൂളില്‍ പോയി.

ഉച്ചവരെ വിശപ്പൊന്നും തോന്നിയില്ല. ഉച്ചമണി മുഴങ്ങി കുട്ടികള്‍ കൈകഴുകാന്‍ ഓടി. ഞാന്‍ മാത്രം പോയില്ല. അവര്‍ തിരികെ വന്ന് ബാഗുകളില്‍ നിന്നും പൊതികളും പാത്രങ്ങളും എടുത്ത് അടുത്ത ഒഴിഞ്ഞ ക്ളാസ് മുറിയിലേക്ക് പോയി. ഞാന്‍ ഡെസ്കില്‍ കോമ്പസുകൊണ്ട് ചിത്രം വരക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്ത കളാസ് മുറിയില്‍ നിന്നും ഇലപ്പൊതികള്‍ തുറക്കുന്ന നേരം ഞാനിവിടെ അത്് തിരിച്ചറിഞ്ഞു.

പൊതിക്കുള്ളില്‍ ഒതുങ്ങിയിരുന്ന മുട്ടപൊരിച്ചതും ചമ്മന്തിയും നാരങ്ങാ അച്ചാറും മണമായി എന്‍െറ അരികിലത്തെി. ആ മണം സത്യത്തില്‍ എന്നെ കരയിച്ചു. കൊതികൊണ്ടല്ല, സങ്കടം കൊണ്ട്. ഒരു പക്ഷേ ജീവിതത്തില്‍ അമ്മ തന്നുവിടുന്ന പെതിച്ചോറിന് അത്രയും സ്വാദ് ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. അന്ന് മാത്രമാണ്.

നമ്മളെ എന്നും കഴിപ്പിക്കാനേ നോക്കാറുള്ളൂ...നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനേ ശ്രമിക്കാറുള്ളൂ. ആ സമയം നമ്മള്‍ക്കത് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ നമ്മളാ ഇഷ്ടത്തെ ഓര്‍ത്ത് സങ്കടപ്പെടും.നമുക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും പ്രിയപ്പെട്ടൊരാള്‍ക്ക് നല്‍കുമ്പോള്‍ അവരുടെ മുഖം വാടിയാല്‍ നമുക്കത് സഹിക്കില്ല... സ്വീകരിക്കുന്നവർ തിരിച്ചറിയേണ്ടത് തരുന്നയാളിന്റെ സ്നേഹത്തിന്റെ ഒരു കഷണമാകും അതെന്നാണ് ... ആ തിരിച്ചറിവ് പ്രകടിപ്പിക്കാൻ പക്ഷേ നമ്മള് മറക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (16 minutes ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (3 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (3 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (3 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (3 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (3 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (3 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (3 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (4 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (4 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (4 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (4 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends