എന്റെ മക്കൾക്ക് പോലും അറിയില്ലായിരുന്നു ഞാൻ ചെയ്തിരുന്ന എന്റെ ജോലിയെ കുറിച്ച്... അതറിഞ്ഞത് മുതൽ മക്കൾ നല്ലൊരു വിമർശകരാണ്... തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ശാന്തി കൃഷ്ണ. ഏറെ ആരാധകരുണ്ടായിരുന്ന താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്ന ശാന്തി കൃഷ്ണ ഹോമകുണ്ഡം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1976 ൽ ആയിരുന്നു അത്.
വിവാഹ ശേഷം ഒട്ടേറെ താരങ്ങളെ പോലെ തന്നെ സിനിമയിൽ നിന്നും മാറി നിന്ന ശാന്തി കൃഷ്ണ പിനീട് കുറച്ചു കാലങ്ങൾക്ക് മുന്നേ ആണ് അഭിനയ ലോകത്തിൽ തിരിച്ചു വന്നത്. ഇരു കൈകളും നീണ്ടിയാണ് ശാന്തികൃഷ്ണയെ പ്രേക്ഷകർ സ്വീകരിച്ചത്. ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ ശാന്തിയുടെ മക്കൾക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്.
ഇപ്പോഴിതാ ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. മക്കൾ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു.
അപ്പോൾ മക്കൾ ഇതിന കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞത്.. മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്. അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്.
തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കൾ – ശാന്തി അഭിമുഖത്തിൽ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























