Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയ്യാത്ത കല്പനയ്ക്ക് അടി കൊടുക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു..അപ്പൊ കല്പന പറയും, അങ്ങനെ ചിന്തിക്കുകയെ വേണ്ട സ്വാമി, നല്ല അടി തന്നോ എന്നു!

30 JULY 2020 04:12 PM IST
മലയാളി വാര്‍ത്ത

ബാലതാരമായെത്തി മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ താരത്തെക്കുറിച്ച് നടൻ നന്ദു കൽപ്പനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.. നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ..സ്പിരിറ്റിൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ഇത്രയും വയ്യാത്ത കല്പനയെ തൂക്കിയിട്ട് അടി കൊടുക്കുന്ന സീനുകൾ ഉണ്ടല്ലോ സ്പിരിറ്റിൽ, എനിക്ക് അതൊക്കെ ബുദ്ധിമുട്ടായിരുന്നു. കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇടിക്കുകയും വേണം അവർക്ക് കൊള്ളാനും പാടില്ല. കല്പന പറയും, അങ്ങനെ ചിന്തിക്കുകയെ വേണ്ട സ്വാമി, നല്ല അടി തന്നോ എന്നു. ഞാൻ ശ്രദ്ധിച്ചും ടെൻഷനിലും അഭിനയിച്ചതാണത്

കല്പനയുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഒരുപാട് ശാരീരീക പ്രശ്നങ്ങൾ ഉണ്ടായിരുന്നു കല്പനക്ക്. ശരീരത്തിൽ നീർക്കെട്ട്, ഇസ്‌നോഫീലിയ അങ്ങനെ. ഞങ്ങൾ ഒരുമിച്ചു അമേരിക്കൻ ട്രിപ്പ് ഒക്കെ പോയിട്ടുണ്ട്. എന്നെ സാമി എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഇടക്കൊക്കെ തമിഴിൽ സംസാരിക്കും. എവിടെ പോയാലും പറയും ‘ എനിക്ക് താമസിക്കാൻ നല്ലൊരു റൂം ശെരിയാക്കി തരണേ, നല്ലൊരു വണ്ടി ഏർപ്പാടാക്കി തരണേ എന്നൊക്കെ. കല്പനക്ക് എ സി ഇടുന്നത് ഇഷ്ടമില്ല, അതിനു അനുസരിച്ചു ഞാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കും.
ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു ആകസ്‌മികമായുള്ള കൽപനയുടെ മരണം. മൂന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൽപനയെ തേടി ഒടുവിൽ ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. എന്നാൽ ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കേണ്ട അംഗീകാരമോ പരിഗണനയോ കൽപനയ്‌ക്ക് സിനിമാ ലോകം കൊടുത്തിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.

1965 ഒക്ടോബർ അഞ്ചിന് ജനിച്ച കൽപ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവർ അവിസ്‌മരണീയമാക്കി. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കൽപ്പനസതി ലീലാവതി ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകർച്ചകളുണ്ടായി. സ്വഭാവനടി എന്ന നിലയിൽ തെന്നിന്ത്യയിൽ അവർ ചെയ്‌ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ഒരു ഹാസ്യനടി എന്ന നിലയിൽ നിന്ന് തന്മയത്വമുള്ള ശക്തമായ വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടെയാണ് മരണം അവരെ കൂട്ടികൊണ്ടു പോയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (10 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (23 minutes ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (31 minutes ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (37 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (6 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (6 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (7 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (7 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (7 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (7 hours ago)

Malayali Vartha Recommends