നാല്‍പ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്... ആരാധകരുടെ കമന്റിന് കിടിലന്‍ മറുപടിയുമായി റിമി

കോവിഡ് കാലത്ത് താരങ്ങളുടെ പിന്നാലെയാണ് മിക്കവരും. അവരുടെ ഓരോ ഫോട്ടോകളും അതിന്റെ പ്രത്യേകതകളും എണ്ണം പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയാണ് ഇത്തരക്കാരുടെ പ്രധാന വിനോദം. ഇപ്പോള്‍ ഗായികയും നടിയുമായ റിമി ടോമി ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഇന്‍സ്റ്റഗ്രാമിലെ ചിത്രത്തിനു താഴെ കമന്റുകളുമായി നിരവധി ആരാധകരുമെത്തി.
നാല്‍പ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ കമന്റാണ് വൈറലായത്. ഇതോടെ റിമിക്ക് 45 വയസ്സുണ്ടെന്നായി സോഷ്യല്‍ മീഡിയ. ഇതിനു പിന്നാലെയാണ് തനിക്ക് അത്രയും പ്രായമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നു പറഞ്ഞുകൊണ്ട് റിമി വീണ്ടും ചിത്രം പോസ്റ്റ് ചെയ്തത്.
'നാല്‍പത്തിയഞ്ചു വയസ്സാകാന്‍ ഇനിയും എട്ട് വര്‍ഷം കൂടി എടുക്കും കേട്ടോ' ഇതായിരുന്നു റിമിയുടെ മറുപടി. ഈ പോസ്റ്റിനു താഴെയും അഭിപ്രായ പ്രകടനങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പ്രായം ഒക്കെ വെറും നമ്ബര്‍ മാത്രമല്ലേ, റിമിയ കണ്ടാല്‍ ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നാണ് ചിലരുടെ കമന്റ്.
https://www.facebook.com/Malayalivartha
























