Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഗായികയ്ക്കെതിരെ സൈബർ ആക്രമണം; എസ്പിബിക്ക് കോവിഡ് പടർന്നത് മാളവികയിൽ നിന്നെന്ന് പ്രചാരണം, മറുപടിയുമായി ഗായിക രംഗത്ത്

22 AUGUST 2020 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

താരങ്ങൾക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് ഒരു കുറവും എല്ലാ എന്നതിന് മറ്റൊരു ഉദാഹരണം കൂടി. എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് ബാധിച്ചത് തെലുങ്കു ഗായിക മാളവികയിൽ നിന്നാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ഉന്നയിച്ച് ഗായികയ്ക്കെതിരെ സൈബർ ആക്രമണം വ്യാപകമാകുകയായിരുന്നു. ഒരു തെലുങ്ക് ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തതിനു ശേഷമാണ് എസ്പിബിക്ക് കോവിഡ് ബാധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഇപ്പോൾ സൈബർ മാധ്യമങ്ങളിൽ ഉയർന്നത്. അതേ പരിപാടിയിൽ പങ്കെടുത്ത ഗായിക മാളവികയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ അക്കാര്യം വകവയ്ക്കാതെ ഗായിക വീണ്ടും പരിപാടിയുടെ ഭാഗമായെന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത് തന്നെ.

എന്നാൽ ഇക്കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം താൻ ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും എസ്പിബിക്ക് രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് തനിക്ക് വൈറസ് കണ്ടെത്തിയതെന്നും അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് ഗായികയായ മാളവിക. ഇത്തരത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമാധ്യത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെ മാളവിക പ്രതികരണം നടത്തിയിരിക്കുന്നത്.

മാളവികയടെ സമൂഹമാധ്യമ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

‘ടെലിവിഷൻ പരിപാടിക്കു മുൻപാണ് എനിക്ക് കോവി‍ഡ് സ്ഥിരീകരിച്ചത് എന്നുള്ള വസ്തുതാവിരുദ്ധമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഞാനും എന്റെ സഹോദരിയും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്തത് എന്നു പോലും ചിലർ പറയുന്നു. എന്റെ സോഹോദരി ഗായികയല്ല. അവൾ അമേരിക്കയിലാണ് താമസിക്കുന്നത്. പിന്നെ എങ്ങനെ അവൾ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കും? എസ്പിബി സാറിന്റെ എപ്പിസോഡ് ജൂലൈ 30നാണ് ചിത്രീകരിച്ചത്. അന്ന് ഞാൻ ഉൾപ്പെടെ നിരവധി ഗായകർ ആ പരിപാടിയുടെ ഭാഗമായിരുന്നു. എനിക്ക് അപ്പോൾ രോഗം ബാധിച്ചിട്ടുണ്ടായിരുന്നെങ്കിൽ തീർച്ചയായും അത് എന്റെ ഒപ്പമുണ്ടായിരുന്നവരിലേക്കും പടരുമായിരുന്നു.

ഞാനും എന്റെ കുടുംബവും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു തന്നെയാണ് വീട്ടിൽ കഴിയുന്നത്. ലോക്ഡൗൺ തുടങ്ങിയ അന്നു മുതൽ എന്റെ ഭർത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പ്രായമായ എന്റെ മാതാപിതാക്കൾ കഴിഞ്ഞ 5 മാസമായി മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ടേയില്ല. യാതൊരു വിധത്തിലും കോവിഡ് ബാധിക്കാതിരിക്കാൻ വീട്ടിലെ ജോലിക്കാരിയെപ്പോലും ഞങ്ങൾ ഒഴിവാക്കി. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം അഞ്ചു മാസങ്ങൾക്കു ശേഷമാണ് ഞാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അത് ഈ ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിനു വേണ്ടിയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു അത്.

എസ്പിബി സറിന് ഓഗസ്റ്റ് അഞ്ചിനും എനിക്ക് ഓഗസ്റ്റ് എട്ടിനും ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എന്റെ മകൾക്കും മാതാപിതാക്കൾക്കും ഉൾപ്പെടെ രോഗബാധയുണ്ടെന്നു കണ്ടെത്തി. അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്റെ ഭര്‍ത്താവിനും ഡ്രൈവറിനും ഫലം നെഗറ്റീവ് ആണ്. ഞാനും എന്റെ കുടുംബാംഗങ്ങളും ഇപ്പോൾ വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനിടയിൽ ദയവു ചെയ്ത് എന്നെക്കുറിച്ച് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞാൻ നിയമവഴി തേടിയിട്ടുണ്ട്. വ്യാജ സന്ദേശം പടച്ചുവിടുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും എനിക്കാവശ്യമാണ്’.

അതേസമയം കോവിഡ് ബാധിച്ച എസ് പി ബാലസുബ്രഹ്മണ്യം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോൾ ഭദ്രമാണെന്നും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും‌ ആശുപത്രി അധികൃതർ ഓരോ നിമിഷവും അറിയിച്ചുകൊണ്ടിരിക്കുകയാണ്. എസ്പിബിയുടെ രോഗമുക്തിക്കായി തമിഴ് സിനിമാ ലോകം കഴിഞ്ഞ ദിവസം പ്രത്യേക പ്രാർഥനയും നടത്തിയിരുന്നു. ഇതേതുടർന്ന് ഇളയരാജ, എ.ആർ.റഹ്മാൻ, രജനികാന്ത്, കമൽ ഹാസൻ, വൈരമുത്തു തുടങ്ങിയ നിരവധി പ്രമുഖർ ഈ പ്രാർഥനയുടെ ഭാഗമായിരുന്നു. ലോകമെമ്പാടുമുള്ള സ്നേഹിതരെ ക്ഷണിച്ച് സംവിധായകൻ ഭാരതിരാജയാണ് പ്രാർഥനായജ്ഞം സംഘടിപ്പിച്ചത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (4 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (4 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (4 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (5 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (5 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (5 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (5 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (6 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (6 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (6 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (6 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (6 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (7 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (7 hours ago)

Malayali Vartha Recommends