'ഇനി ഞങ്ങൾ മൂന്ന് പേർ! 2021 ജനുവരിയില്‍ ആളിങ്ങെത്തുമെന്നും.... ' അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് വിരാട് കോലി, ചിത്രം ഏറ്റെടുത്ത് ആരാധകർ

സന്തോഷവാർത്ത പങ്കുവച്ച് വിരുഷ്ക താരദമ്പതികൾ. ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കോലി തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും ചിത്രത്തോടൊപ്പം "ആന്‍ഡ് ദെന്‍, വി വേര്‍ ത്രീ! അറൈവിംഗ് ജനുവരി 2021" എന്ന അടിക്കുറിപ്പോടെയാണ് കോലി ചിത്രം പങ്കുവെച്ചത് തന്നെ.
ഇതേതുടർന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും കോലിയും അനുഷ്‌കയും വിവരം അറിയിക്കുകയുണ്ടായി. ഇപ്പോള്‍ അനുഷ്‌ക നാല് മാസം ഗര്‍ഭിണിയാണ് എന്നാണ് പറയുന്നത്. പിന്നാലെ നിരവധി സെലിബ്രിറ്റികള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വന്നു. ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.
അതേസമയം രണ്ട് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അനുഷ്ക. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് കരിയറിലെ അവസാന ചിത്രം. ഇതിനിടെ നിര്‍മ്മാണ രംഗത്ത് സജീവമായി മാറിയ അനുഷ്ക നിര്‍മ്മിച്ച പാതാള്‍ ലോക്, ബുള്‍ബുള്‍ എന്നീ ഷോകള്‍ പ്രശംസ നേടുകായും ചെയ്തിരുന്നു. പാതാള്‍ ലോക് ആമസോണ്‍ പ്രെെമിലും ബുള്‍ബുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തതിരുന്നത്.
https://www.facebook.com/Malayalivartha

























