മലയാളത്തിന്റെ ഹാസ്യ സാമ്പ്രാട്ട്... പ്രിയതാരം ജഗതിശ്രീകുമാറിന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളും ഡോക്ടര്‍മാരും

മലയാളത്തിന്റെ ഹാസ്യ സാമ്പ്രാട്ട് ജഗതി ശ്രീകുമാറിനെ കുറിച്ച് ആരാധകര്‍ക്ക് ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ജഗതി പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞു.
രാജ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ.. 'ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്ബത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്'. ഒരു അഭിമുഖത്തിലാണ് രാജ്കുമാര്‍ ഈ സന്തോഷവിവരം പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























