മീനാക്ഷി ഹീറോയായി, ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹം താര സംഗമത്തിന്റെ വേദിയായി

താര പരിവേഷം കൊണ്ട് മുഖരിതമായിരുന്നു ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹം. എന്നാല്‍ താരങ്ങളെയെല്ലാം കടത്തിവെട്ടി കല്യാണത്തില്‍ താരമായത് ദിലീപിന്റെയും മഞ്ജുവാര്യയുടേയും മകള്‍ മീനാക്ഷിയായിരുന്നു. അച്ഛന്‍ ദിലീപിനൊപ്പമാണ് മീനാക്ഷി കല്യാണത്തിനെത്തിയത്. അപ്പോള്‍ തന്നെ ക്യാമറകണ്ണുകള്‍ താരങ്ങളെ വിട്ട് മീനാക്ഷിക്ക് പിറകെയായി. അതോടെ മീനാക്ഷി ഹീറോയുമായി.
ദിപീപും മഞ്ജുവാര്യരും തമ്മിലുള്ള ഡിവോഴ്‌സിന് ശേഷം മീനാക്ഷി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അമ്മയെക്കാളുമിഷ്ടം തനിക്ക് അച്ഛന്റെ തണലാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. അമ്മ മഞ്ജുവാര്യര്‍ സിനിമയില്‍ നിന്ന് സിനമകളുടെ തിരക്കുകളിലേക്ക് പോകുബോഴും അച്ഛന്‍ ദീലിപ് എല്ലാതിരക്കുകളും മാറ്റിവെച്ച് ഒഴിവുസമയങ്ങളില്‍ മീനീക്ഷിയടുടെ അരികിലേക്ക് ഓടിയെത്താറുണ്ട്. ഇത് തന്നെയാണ് മീനാക്ഷിയെ ദിലീപുമായി കൂടുതല്‍ അടുപ്പിക്കുന്നതും. മീനാക്ഷിയില്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് ദിലീപും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അച്ഛന്റെയും മകളുടേയും സ്‌നേഹത്തിനപ്പുറത്തേക്ക് മഞ്ജുവാര്യരും എത്താറില്ല.
ഹരിശ്രീ അശോകന്റെ മകളുടെ കല്യാണത്തിന് ദിലീപിന്റെ കൂടെയെത്തിയ മീനാക്ഷി അച്ഛനെപ്പോലെ തന്നെ എല്ലാവേദനയും ഉള്ളിലൊതുക്കി എല്ലാവരോടും തമാശപറയാനും സംസാരിക്കാനും സമയം കണ്ടെത്തി. താര നിരകൊണ്ട് വര്‍ണ്ണപകിട്ടായിരുന്നു നടന്‍ ഹരിശ്രീ അശോകന്റെയും പ്രീതിയുടേയും മകള്‍ ശ്രീക്കുട്ടിയുടെ വിവാഹം.ഞായറാഴ്ച കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടന്ന വിവാഹ ചടങ്ങില്‍ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മമ്മുട്ടി, മോഹന്‍ലാല്‍, രണ്‍ജിത്, ജയസൂര്യ, ഭാമ, ഭാവന, ദിലീപ്, ബാലചന്ദ്ര മേനോന്‍ തുടങ്ങി സിനിമാലോകത്തെ മിക്കവരും ചടങ്ങില്‍ പങ്കെടുത്തു. വൈറ്റില സ്വദേശി സുനില്‍ രാജിന്റെയും സ്‌നേഹയുടേയും മകന്‍ സനൂപ് ആണ് വരന്‍.. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha