ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് ആരാധകന് കിടിലന്‍ മറുപടി നല്കി സമാന്ത
2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാഗ ചൈതന്യയുമായുള്ള വിവഹം കഴിഞ്ഞതു മുതല്‍ നടി സമാന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോവിഡ് ലോക്ഡൗണിനിടെയും താരം ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സംശയം ആരാധകര്‍ സമാന്തയോട് നേരിട്ട് ചോദിച്ചിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് സെക്ഷനിടെയാണ് ഗര്‍ഭിണിയാണോയെന്ന ചോദ്യം ഒരു ആരാധകന് ചോദിച്ചത്. പിന്നാലെ താരത്തിന്റെ രസകരമായ ഉത്തരവും എത്തി. '2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നാണ് കരുതുന്നത്. ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല എന്നാണ് എനിക്ക് തോന്നുന്നുത്' എന്നാണ് സമാന്തയുടെ ഉത്തരം.വിഗ്നേശ് ശിവന് ഒരുക്കുന്ന കാതു വാകുല രെണ്ടു കാതല്‍ ആണ് സമാന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
https://www.facebook.com/Malayalivartha