Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോലിയും വരുമാനവുമുണ്ടെങ്കില്‍ എന്നും ഓണമാണെന്ന് ഇന്ദ്രന്‍സ്

01 SEPTEMBER 2020 10:48 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. സാധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജോലിയും വരുമാനവുമുണ്ടെങ്കില്‍ എന്നും ഓണം തന്നെയാണ് എന്ന് തുറന്ന് പറയുകയാണ് ഇന്ദ്രന്‍സ്. കോവിഡ് വ്യാപനം തടയാനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കൊപ്പം മാസ്‌ക്ക് നിര്‍മാണത്തില്‍ പങ്കാളിയാകുന്നതുള്‍പ്പടെ തനിക്കാകുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ദ്രന്‍സ് എന്ന ഈ ചെറിയ വലിയ മനുഷ്യന്‍ ചെയ്തിരുന്നു. കടന്നുവന്ന വഴികളെ മറക്കാത്ത , അതേക്കുറിച്ച് അഭിമാനത്തോടെ മാത്രം പറയുന്ന ഒരു പച്ച മനുഷ്യന്‍...

ഇന്ദ്രന്‍സിന്റെ വാക്കുകള്‍:

'കുട്ടിക്കാലത്ത് ഓണം വരാന്‍ കാത്തിരിക്കുമായിരുന്നു, പുത്തനുടുപ്പിടാനും ഓണക്കളികള്‍ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള കാത്തിരിപ്പ്, എന്നാല്‍ മുതിര്‍ന്നപ്പോള്‍ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ജോലിക്കായി. ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പില്‍ കൂടുതല്‍ വര്‍ക്ക് ഉണ്ടാവുക. തന്റെ കസ്റ്റമേഴ്‌സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കില്‍ അവരുടെ ഓണപ്പുടവകള്‍ കൃത്യ സമയത്തു ചെയ്തു കൊടുക്കണം, അപ്പോള്‍ പിന്നെ സ്വന്തം ആഘോഷങ്ങള്‍ക്ക് അവിടെ സ്ഥാനമില്ലാതാകും.'
'സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കില്‍ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ, കോവിഡ് കാലമായതിനാല്‍ ഓണത്തിന് മകള്‍ എത്താനും സാധ്യതയില്ല. അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആര്‍ക്കാണ് ഓണം ആഘോഷിക്കാന്‍ സാധിക്കുക. കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവര്‍ക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു. പൊതുജനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.'
'ചെറിയ കലാകാരന്മാര്‍, പാട്ടുകാര്‍, നാടന്‍ കലാകാരന്മാര്‍,. മേളക്കാര്‍, അവര്‍ക്കൊക്കെ ഇതുപോലെയുള്ള ഉത്സവ സീസണിലാണ് പണി ഉണ്ടാവുക. പക്ഷെ എല്ലാറ്റിനും മുകളിലേക്ക് കോവിഡ് എന്ന മഹാരോഗം വന്നു പതിച്ചു, ഓണം കൊറോണമായി. പലരും ഉള്ളില്‍ കരയുകയാണ് ചിരിയുടെ മാസ്‌ക് അണിഞ്ഞിരിക്കുന്നെന്നേ ഉള്ളൂ. തന്റെ ടൈലറിംഗ് ഷോപ്പിലും അധികം പണി ഒന്നും ഇല്ല, ജോലിക്കാര്‍ക്കൊന്നും പണി കൊടുക്കാന്‍ ഇല്ല. ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാന്‍ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാല്‍ അസുഖം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങള്‍ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരില്‍ സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്‌നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.'

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (2 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (2 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (3 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (4 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (4 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (4 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (10 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (10 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (10 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (11 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (11 hours ago)

Malayali Vartha Recommends