അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് കിച്ച സുദീപ്

സിനിമാ ലോകം മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്ന് ഇതിനോടകം പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചിരഞ്ജീവി സര്‍ജയ്‌ക്കെതിരെ പ്രചരിച്ച അഭ്യൂഹങ്ങളോട് പൊട്ടിത്തെറിച്ച് നടന്‍ കിച്ച സുദീപ്. ചിരഞ്ജീവി നമ്മളെ വിട്ടുപോയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്.
എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത് കിച്ച സുദീപ് പറഞ്ഞു. കന്നട സിനിമയില്‍ വ്യാപകമായി മയക്കുമരുന്നും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുവെന്ന് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















