ലോക്ക്ഡൗണില്‍ ഒരുമിച്ച് മൂവര്‍ സംഘം... നിര്‍ബന്ധമുള്ള എം ബി എസ് കൂടലുകള്‍
കൊവിഡ് കാലം എല്ലാവരെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം പുറത്ത് പോകാനും സുഹൃത്തുക്കളുടെ കൂടിച്ചേരലുകളേയും വിലക്കിയിരിക്കുകയാണ്. ഒരുമിച്ചുള്ള സമയം ചെലവിടല്‍ ഓരോരുത്തരും ഒരുപാട് മിസ് ചെയ്യുകയുമാണ്. സെലിബ്രിറ്റികള്‍ക്കും ഇതൊക്കെ തന്നെയാണ് അവസ്ഥ. എങ്കിലും എല്ലാ തടസങ്ങളേയും മാറ്റി നിര്‍ത്തി ആത്മമിത്രങ്ങളായ മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ എന്നിവരെ കണ്ട ഭാവനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
'നിര്‍ബന്ധമുള്ള എം ബി എസ് കൂടലുകള്‍' എന്ന ഹാഷ്ടാഗോടെയാണ് ഭാവന ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഒരുമിച്ചിരിക്കുകയാണ് മൂവരും. ദൈവം തരാന്‍ മറന്ന കൂടപ്പിറപ്പുകളാണ് നല്ല കൂട്ടുകാരികള്‍ എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha