അമാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിയും നസ്രിയയും

മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയുടെ ജന്മദിനമാണ് ഇന്ന്. പൃഥ്വിരാജും നസ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അമാലിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ജന്മദിനാശംസകള്‍ അമാല്‍ എന്നാണ് പൃഥ്വി കുറിച്ചത്. ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അമാ എന്ന് നസ്രിയയും കുറിച്ചു.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുല്‍ഖര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് മുന്‍പൊരു അവസരത്തില്‍ ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















