അന്നും ഇന്നും ഒറ്റക്ക്,എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു... എന്നെങ്കിലും ഒരുനാള്‍ എന്റെ മുത്ത് എന്നെ തേടി വരും... അവന്റെ വരവിനു മാത്രം ആണ് എന്റെ കാത്തിരിപ്പ്! ദയയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ബിഗ് ബോസില്‍ എത്തും മുന്‍പേ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ പേരാണ് ദയ അശ്വതിയുടേത്. ലൈവ് വീഡിയോ പോസ്റ്റുകളിലൂടെയാണ് ദയ അശ്വതി എഫ് ബി യില്‍ നിറഞ്ഞിട്ടുള്ളത്. തനിക്കെതിരെ മോശമായ ഭാഷ സംസാരിക്കുന്നവരോട് ആ നാണയത്തില്‍ മറുപടി പറയാനും, തനിക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് നന്ദി പറയാനും ദയ അശ്വതി മടിക്കാറില്ല.
ബിഗ് ബോസ് സീസണ്‍ 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയില്‍ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളില്‍ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പിങ്ങനെ...
അന്നും ഇന്നും ഒറ്റക്ക്,എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.എന്നെങ്കിലും ഒരുനാള്‍ എന്‍്റെ മുത്ത് എന്നെ തേടി വരും .അവന്‍്റെ വരവിനു മാത്രം ആണ് എന്‍്റെ കാത്തിരിപ്പ് .ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,വേറെ ആരേയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കാരണം ഞാന്‍ പ്രമുഖയല്ല.
ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്.അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാന്‍,പക്ഷെ കുറച്ചു പേര്‍ക്ക് എന്നെ ഇഷ്ട്ടo ആണെന്നറിയാം അതില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നു,
ഞാന്‍ മരിക്കുന്നതിന് മുമ്ബ് ഞാന്‍ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്‍്റെ ഈശ്വരാ.ആരാണ് ആ മുത്ത് എന്ന് ചോദിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha






















